സൂപ്പർ ലീഗ് ഫുട്​ബാൾ തുടങ്ങി

പട്ടിക്കാട്: പള്ളിക്കുത്ത് -ചുങ്കം പ്രദേശത്തെ വിവിധ പ്രായത്തിലുള്ള കളിക്കാരെ പെങ്കടുപ്പിച്ച് പള്ളിക്കുത്ത് സൂപ്പർ ലീഗ് (പി.എസ്.എൽ -2017) ആരംഭിച്ചു. പ്രദേശത്തെ മുൻകാല ഫുട്ബാൾ താരങ്ങളും സാമൂഹിക പ്രവർത്തകരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പള്ളിക്കുത്ത് ജി.എൽ.പി സ്കൂൾ മൈതാനത്താണ് മത്സരം. പ്രദേശത്തുനിന്ന് മികച്ച ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുന്നതിനായി ആരംഭിച്ച ലീഗിൽ അത്ലറ്റികോ, ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ്, ഡൈനാമോസ് എന്നിങ്ങനെ നാമകരണം ചെയ്ത നാല് ടീമുകൾ പങ്കെടുക്കുന്നുണ്ട്. പ്രദേശത്തെ പ്രവാസികളും ഫുട്‌ബാൾ ആരാധകരുമുൾപ്പെടുന്ന ജനകീയ കൂട്ടായ്മയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഫുട്ബാൾ ലീഗിന് ചെയർമാൻ പി.സി. നദീർ, കൺവീനർ കെ.പി. ഫിറോസ്, എം.ടി. ഫാറൂഖ്, പി. സുരാജ്, പി. അൻസാർ, കെ.പി. ഷാജഹാൻ, കെ. ഷഫിൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.