അർബുദ നിയന്ത്രണ പരിപാടിക്ക് പോരൂരിൽ തുടക്കം

വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്ത് 'ജീവശാന്തി' അർബുദ നിയന്ത്രണ പരിപാടിക്ക് ഉജ്ജ്വല തുടക്കം. പ്രസിസൻറ് എൻ.എസ്. അർച്ചന ഉദ്ഘാടനം ചെയ്തു. സമഗ്ര അർബുദ നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഗൃഹസന്ദർശനത്തിന് വളൻറിയർമാർക്ക് പരിശീലനം നൽകി. വിവിധ വാർഡുകളിൽനിന്ന് 530 വളൻറിയർമാർക്കാണ് പരിശീലനം നൽകിയത്. ആഗസ്റ്റ് ആറ് മുതൽ എട്ടുവരെ ഗൃഹസന്ദർശനം നടത്തും. ഓരോ വാർഡുകളിലും 12 ഗ്രൂപ്പുകളായി തിരിഞ്ഞ് മൊത്തം 6200 വീടുകൾ സന്ദർശിച്ച് 33,000ത്തോളം പേരെ നേരിൽകണ്ട് വിവരശേഖരണം നടത്തണം. സർവേ പ്രവർത്തനം വിജയിപ്പിക്കാൻ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി വാർഡ്തല വളൻറിയർ യോഗം നടക്കും. സർവേയിൽ സംശയം തോന്നുന്നവർക്കായി മെഡിക്കൽ ക്യാമ്പുകൾ വിവിധ തലങ്ങളിലായി നടത്തും. പഞ്ചായത്തിനെ അർബുദരഹിത മേഖലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. വൈസ് പ്രസിഡൻറ് കണ്ണിയൻ അബ്ദുൽ കരീമി​െൻറ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ വി.സി. രവീന്ദ്രൻ, മലബാർ കാൻസർ സൊസൈറ്റി ചെയർമാൻ ഡി.കെ. പൈ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു. സാഹിദ ചേലാമഠത്തിൽ, കെ. നളിനി, കെ. മുഹമ്മദലി, എൻ. മുഹമ്മദ് ബഷീർ, ഡോ. ബിനൂബ് കണ്ണിയൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. മുരളീധരൻ എന്നിവർ സംസാരിച്ചു. wdr Photo: Porur ജീവ ശാന്തി -ഉദ്ഘാടനം + പരിശീലന ക്ലാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.