പാലിയേറ്റിവ് യൂനിറ്റിന് പച്ചക്കറി നല്‍കി

മങ്കട: അല്‍ അമീന്‍ സീനിയര്‍ സെക്കൻഡറി സ്‌കൂൾ മോറല്‍ ക്ലബ് ഉദ്ഘാടനത്തോടനുബന്ധിച്ച് മങ്കട പാലിയേറ്റിവ് കെയര്‍ അസോസിയേഷന് പച്ചക്കറി നല്‍കി. അസോസിയേഷന്‍ രക്ഷാധികാരിയും മഹല്ല് ഖതീബുമായ സി.കെ. അബ്ദുല്‍ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി.പി. സിയാദ് അധ്യക്ഷത വഹിച്ചു. ഒ.പി. നൗഷാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാര്‍ഥി പ്രതിനിധി സൈനബ മിന്‍ഹ പ്രതിജ്ഞ ചൊല്ലി. എല്ലാ ചൊവ്വാഴ്ചകളിലും കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പാലിയേറ്റിവിന് കൈമാറുന്നത്. പാലിയേറ്റിവിന് കീഴിലെ നിർധനരായ രോഗികളുടെ കുടുംബത്തിന് ഇത് വിതരണം ചെയ്യും. ചടങ്ങിൽ മുസ്തഫ കമാല്‍ തയ്യില്‍, എ. ഷമീം എന്നിവര്‍ സംബന്ധിച്ചു. ചിത്രം: സി.കെ അബ്ദുല്‍ മജീദ് സ്വലാഹി വിദ്യാര്‍ഥികളില്‍നിന്ന് പച്ചക്കറി സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.