വളാഞ്ചേരി: എടയൂർ ഗ്രാമ പഞ്ചായത്തിലെ വടക്കുംപുറം കരേക്കാട് ഭാഗത്ത് ആരംഭിക്കുന്ന ഇൻറേഗ്രറ്റഡ് ഹൈ-ടെക് ഡയറി ഫാമായ എടയൂർ ഫാംസിെൻറ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ന് േപ്രാജക്ടിെൻറ ഉദ്ഘാടനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ഓഫിസ് കെട്ടിടോദ്ഘാടനം പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കും. പ്രകാശ് വാസുദേവൻ േപ്രാജക്ട് അവതരിപ്പിക്കും. പ്രവാസികളുൾെപ്പടെയുള്ള 30 പേർ ചേർന്ന് എടയൂർ ഗ്രാമ പഞ്ചായത്തിലെ 15 ഏക്കറോളം സ്ഥലത്താണ് ഫാം ആരംഭിക്കുന്നത്. തുടക്കത്തിൽ 120ഓളം പശുക്കളുമായി ആരംഭിക്കുന്ന ഫാമിൽ മൂന്നുവർഷം കൊണ്ട് 600ഓളം പശുക്കളെ വളർത്തി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകരായ ഡോ. അബ്ദുറഹ്മാൻകുട്ടി, ബഷീർ പുതുപറമ്പ്, എ.കെ. അബ്ദുൽ കരീം എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു വൈലത്തൂര്‍: പെരുമണ്ണ റഹ്‌മാനിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു. പി. അയ്യൂബ്, കെ. ഉബൈബ്, ഷെരീഫ് ബാവ, കെ. ഹബീബ്, സി. ഷാജി എന്നിവർ നേതൃത്വം നൽകി. അധ്യാപക ഒഴിവ് കല്‍പകഞ്ചേരി: ചെറവന്നൂർ ജി.എം.എൽ.പി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അറബിക് അധ്യാപക നിയമനത്തിന് അഭിമുഖം ബുധനാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.