കുഴൽമന്ദം: ജില്ലയിൽ സപ്ലൈകോ മുഖാന്തരം താങ്ങുവിലക്ക് ഒന്നാം വിള നെല്ലുസംഭരണത്തിെൻറ രജിസ്േട്രഷൻ ബുധനാഴ്ച ആരംഭിക്കും. ആഗസ്റ്റ് രണ്ടിന് ആരംഭിച്ച് സെപ്റ്റംബർ 15 വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി. ചൊവ്വാഴ്ച രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ജില്ലയിലെ മുഴുവൻ പഞ്ചായത്തുതല സോഫ്ട്വെയറുകളും പ്രവർത്തന സജ്ജമാക്കും. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അക്ഷയകേന്ദ്രം, ഇൻറർനെറ്റ് കഫേകൾ എന്നീ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന പ്രിൻറ് എടുത്ത് അനുബന്ധ രേഖകൾ സഹിതം അതാത് കൃഷിഭവനുകളിൽ ഏൽപ്പിക്കണം. കുറുക്കൻകുണ്ടിലെ വനം വകുപ്പിെൻറ നടപടി; ഭീതി മാറാതെ കർഷക സമൂഹം അഗളി: കുറുക്കൻകുണ്ടിലെ സാധാരണ കർഷക സമൂഹം ഇപ്പോഴും ഭീതിയുടെ നിഴലിലാണ്. ഏത് നിമിഷവും വീട്ടുമുറ്റത്ത് എത്തിയേക്കാവുന്ന കാക്കിധാരികൾ ഇവിടത്തുകാരുടെ ഉറക്കം നഷ്ടപ്പെടുത്തിയിട്ട് ദിവസങ്ങളായി. കുടിയിറക്കപ്പെട്ടാൽ തല ചായ്ക്കാൻ മറ്റിടമില്ല ഇവർക്ക്. കൃഷിയോടുള്ള താൽപര്യവും അധ്വാനിക്കുവാനുള്ള ഉത്സാഹവുമാണ് ഇവരെ ഇവിടെ എത്തിച്ചത്. അട്ടപ്പാടിയിലെ മറ്റു മേഖലകളിൽ ഉണ്ടായ കുടിയേറ്റ കാലത്തുതന്നെ കുറുക്കൻകുണ്ടിലും കർഷകരെത്തി. ചോരയൂറ്റുന്ന അട്ടകളെയും ജീവനെടുക്കുന്ന മഹാമാരികളെയും അതിജീവിച്ചാണ് കർഷകർ ഇവിടെ നിലയുറപ്പിച്ചത്. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് കൃഷി ചെയ്ത് ജീവിക്കുന്നതിനിടെയാണ് പ്രദേശത്ത് ഭീതി വിതച്ച് വനം വകുപ്പിെൻറ കുടിയിറക്ക് നടപടി. ഇരുട്ടിെൻറ മറവിൽ നടത്തിയ അധികൃതരുടെ ഈ നീക്കം കർഷക സമൂഹത്തിന് ഇനിയും ഉൾക്കൊള്ളുവാനായിട്ടില്ല. കഴിഞ്ഞ 21നായിരുന്നു വനംവകുപ്പിെൻറ നാടകീയ നീക്കം. ഭരണകൂടം നൽകിയ പട്ടയമടക്കമുള്ള രേഖകൾ കൈയിലുള്ളപ്പോഴും തങ്ങൾ കുടിയൊഴിപ്പിക്കപ്പെടുന്നതെന്തിനെന്ന് ഇവർ ചോദിക്കുന്നു. വനംവകുപ്പ് നിരത്തുന്ന ന്യായങ്ങളൊന്നും ശരിയെല്ലന്നും വനം റവന്യൂ വകുപ്പുകൾ സംയുക്ത സർവേ നടത്തി കൃഷിഭൂമിയെന്ന് ബോധ്യപ്പെട്ട പ്രദേശം പോലും ഇന്ന് വനം വകുപ്പ് വനമെന്നാണ് അവകാശപ്പെടുന്നതെന്നും കർഷകർ പരാതിപ്പെടുന്നു. കാര്യങ്ങൾ യഥാവിധി മനസ്സിലാക്കുവാൻ ശ്രമിക്കാതെയാണ് മൂന്നാറിലെ വൻകിട കൈയേറ്റങ്ങളോട് സാമ്യം ചെയ്ത് തങ്ങളെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നതെന്ന് ആദ്യകാല കുടിയേറ്റ കർഷകനായ ജോസഫ് ഫെൻസർ പറഞ്ഞു. എന്നാൽ അട്ടപ്പാടി മേഖലയിൽ കുടിയേറ്റത്തിെൻറ മറവിൽ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളിൽ വലിയ തോതിലുള്ള കൈയേറ്റം നടത്തുന്നു എന്നാണ് വനം വകുപ്പ് അധികൃതരുടെ നിലപാട്. രേഖകളിലും റവന്യു വകുപ്പിെൻറ അടിസ്ഥാന നികുതി രേഖയിലും വനം എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്താണ് ഓരോ വർഷവും കൈയേറ്റം ഏറിവരുന്നതെന്നും വനം വകുപ്പ് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.