പൊന്നാനി: പൊന്നാനി മിനി സിവിൽസ്റ്റേഷനിലെ തഹസിൽദാർ എം.എച്ച്. ഹരീഷ് റൂമിലേക്ക് കല്ലേറ്. കല്ലേറിൽനിന്ന് തഹസിൽദാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. തഹസിൽദാറുടെ റൂമിലെ വടക്കുഭാഗത്തുള്ള വെൻറിലേറ്ററിലൂടെയായിരുന്നു ആക്രമണം. വെൻറിലേറ്ററിന് കർട്ടൻ ഉള്ളതിനാൽ കല്ല് തങ്ങിനിന്നു. കാൻറീൻ ഭാഗത്തുനിന്നാണ് ഏറുവന്നതെന്ന് സംശയിക്കുന്നതായി തഹസിൽദാർ പറഞ്ഞു. കാൻറീൻ മതിൽ തുറന്നുകിടക്കുകയാണ്. വെൻറിലേറ്ററിെൻറ ചില്ലുകൾ നേരത്തേതന്നെ തകർന്നിരുന്നു. താലൂക്ക് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ തഹസിൽദാർ വിവരമറിയിച്ചതിനെ തുടർന്ന് പൊന്നാനി പൊലീസ് സ്ഥലെത്തത്തി അന്വേഷണമാരംഭിച്ചു. രണ്ടാഴ്ച മുമ്പാണ് താലൂക്ക് ഒാഫിസിനോട് ചേർന്നുള്ള ഭൂപരിഷ്ക്കരണ വിഭാഗത്തിെൻറ ഒാഫിസിലെ ജനൽ തകർത്ത് കമ്പ്യൂട്ടറും പ്രിൻററും േമാഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.