ഫൈ​സ​ല്‍ വ​ധം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസൽ വധക്കേസില്‍ റിമാൻഡില്‍ കഴിയുന്ന കേസിലെ മുഖ്യ സൂത്രധാരനും ആർ.എസ്.എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകുമായ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി മഠത്തില്‍ നാരായണൻ (47), ആർ.എസ്.എസ് പ്രവര്‍ത്തകൻ തിരൂര്‍ ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍പടി കുണ്ടില്‍ ബിബിൻ (26), ഗൂഢാലോചനക്ക് പിടിയിലായ വിശ്വഹിന്ദുപരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറിയും ബി.ജെ.പി നേതാവുമായ വള്ളിക്കുന്ന് അത്താണിക്കല്‍ കോട്ടാശ്ശേരി ജയകുമാർ (48) എന്നിവരുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ല കോടതി വ്യാഴാഴ്ച പരിഗണിക്കും. ഒരുമാസം മുമ്പാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷകർ കേസിലെ പ്രധാനികളായതിനാല്‍ത്തന്നെ കൂടുതല്‍ വാദം നടത്തണമെന്നാവശ്യത്തെ തുടര്‍ന്ന് പലതവണയായി നീട്ടുകയായിരുന്നു. 2016- നവംബര്‍ 19-ന് പുലര്‍ച്ചയാണ് കൊടിഞ്ഞി ഫാറൂഖ് നഗറിൽ ഫൈസൽ‍ കൊല്ലപ്പെട്ടത്. കേസിൽ 16 ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ 13 പേർക്ക് നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.