വരൾച്ചാക്കെടുതി പഠിക്കാൻ കേ​ന്ദ്രസം​ഘം: ജില്ലയിൽ​ 34.35 കോടിയുടെ നാശനഷ്​ടം

മലപ്പുറം/വളാഞ്ചേരി: ജില്ലയിലെ വരൾച്ച കെടുതികൾ കാണാനെത്തിയ കേന്ദ്ര സംഘത്തിന് 34.35 കോടിയുടെ നാശനഷ്ടങ്ങളടങ്ങിയ കണക്ക് മന്ത്രി കെ.ടി. ജലീൽ സമർപ്പിച്ചു. 3,956 കർഷകർ കെടുതികൾക്ക് ഇരയായതായാണ് കണക്ക്. കാർഷിക മേഖലയിൽ 10.30 കോടിയും കുടിവെള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട നഷ്ടങ്ങൾക്ക് 24.5 കോടി രൂപയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ, ജില്ല കലക്ടർ അമിത് മീണ എന്നിവരാണ് ജില്ലയിലെ വരൾച്ച പ്രശ്നങ്ങൾ സംഘത്തെ ബോധ്യപ്പെടുത്തിയത്. മിനി പമ്പയിൽ എത്തിയ സംഘത്തോട് പ്രദേശത്തെ രൂക്ഷമായ പ്രശ്നങ്ങൾ മന്ത്രിയും ജില്ല കലക്ടർ അമിത് മീണയും വിവരിച്ചു. തുടർന്ന് സംഘം മന്ത്രിയുമായി കെ.ടി.ഡി.സിയിൽ എത്തി ചർച്ച നടത്തി. കേന്ദ്ര കാർഷിക ക്ഷേമ വകുപ്പ് ജോയൻറ് സെക്രട്ടറി അശ്വനികുമാറിെൻറ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ തിരുവേഗപ്പുറയിൽ സബ് കലക്ടർ ജാഫർ മാലിക്കിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്വീകരിച്ചു. തുടർന്ന് ഇരുമ്പിളിയം കൈതക്കടവിലുള്ള ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതി പ്രദേശം സന്ദർശിച്ചു. 16 മണിക്കൂർ തുടർച്ചയായി വെള്ളം പമ്പ് ചെയ്യാൻ കഴിഞ്ഞ പദ്ധതിയിൽ ഇപ്പോൾ രണ്ട് മണിക്കൂർ നേരമാണ് കുടിവെള്ളം പമ്പ് ചെയ്യുന്നതെന്ന് സംഘത്തെ ബോധ്യപ്പെടുത്തി. തുടർന്ന് വളാഞ്ചേരിയിലെ മഠത്തിൽ മിനി കുടിവെള്ള പദ്ധതിയുടെ പ്രശ്നങ്ങളും സംഘം കണ്ട് ബോധ്യപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രാലയം ഡയറക്ടർ ഇൻചാർജ് ഡോ. കെ. പൊന്നുസ്വാമി, കേന്ദ്ര വൈദ്യുതി അതോറിറ്റി ചീഫ് എൻജിനീയർ അൻജുലി ചന്ദ്ര, പ്ലാൻറ് െപ്രാട്ടക്ഷൻ ഡെപ്യൂട്ടി ഡയറക്ടർ രാഹുൽ സിങ്, ധനമന്ത്രാലയം ഡയറക്ടർ ഗോപൽ പ്രസാദ്, കാർഷിക- കർഷക ക്ഷേമ മന്ത്രാലയം ഡയറക്ടർ വിജയ് രാജ്മോഹൻ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സബ് കലക്ടർ ജാഫർ മാലിക് ആർ.ഡി.ഒ ടി.വി. സുനിൽ, െഡപ്യൂട്ടി കലക്ടർമാരായ ഡോ. ജെ.യു. അരുൺ, സി. അബ്ദുൽ റഷീദ് എന്നിവർ സംഘത്തെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.