ഒ​രു മ​ഴ പെ​യ്​​തെ​ങ്കി​ൽ...

മലപ്പുറം: വേനൽ ശക്തമാകുകയും മഴ വിട്ടുനിൽക്കുകയും ചെയ്യുന്നതിനാൽ ജില്ല രൂക്ഷമായ കുടിവെള്ള പ്രതിസന്ധിയിൽ. തോടുകളും കുളങ്ങളും മാസങ്ങൾക്ക് മുേമ്പ വറ്റിയതിന് പുറമെ പുഴകൾ പലതും നീർച്ചാലായും മാറി. പുഴകളിലെ ജലനിരപ്പ് താഴ്ന്നതോടെ സമീപ വീടുകളിലെ കിണറുകൾ മിക്കതും വറ്റിത്തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഭാരതപുഴ, കടലുണ്ടിപുഴ, തൂത പുഴ എന്നിവയിൽ ജലനിരപ്പ് വളരെ താഴ്ന്ന് പലയിടങ്ങളിലും വറ്റി. ഇൗ പുഴകളെ ആശ്രയിച്ചുള്ള 22 കുടിവെള്ള പദ്ധതികൾ ഇതോടെ പ്രതിസന്ധിയിലായി. മൂന്ന് പുഴകളിലുമുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളിൽ പമ്പിങ്ങിന് േവണ്ടത്ര വെള്ളമില്ലാത്തതാണ് കാരണം. മലപ്പുറം നഗരസഭയിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണം ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ടാങ്കറിൽ വെള്ളമെത്തിച്ചാണ് നഗരസഭ ഇതിനെ മറികടക്കുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളിലും വരൾച്ച രൂക്ഷമാണ്. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കീഴിലുള്ള ജലവിതരണമാണ് ജനങ്ങൾക്ക് ആശ്വാസം. സന്നദ്ധ സംഘടനകൾക്ക് കീഴിലും ജലവിതരണം പുരോഗമിക്കുന്നു. കുടിവെള്ള ടാങ്കറുകളെ കാത്തുനിൽക്കുന്ന സ്ത്രീകളുടെ നീണ്ടനിര ജില്ലയിൽ എല്ലായിടത്തും പ്രകടമാണ്. ചാലിയാർ പുഴയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നതെന്ന് ചെറുകിട ജലസേചന വകുപ്പ് അറിയിച്ചു. കവണകല്ല്, ഒടായ്ക്കൽ, പൂക്കോട്ടുമണ്ണ െറഗുലേറ്റർ കം ബ്രിഡ്ജുകളാണ് ചാലിയാറിനെ ആശ്രയിക്കുന്നത്. കടലുണ്ടി പുഴക്ക് കുറുകെ മൂന്നിയൂർ പഞ്ചായത്തിലെ മണ്ണട്ടംപാറ വിയർ കം ലോക്ക് ഭാഗത്തും വെള്ളം കുറഞ്ഞു. ഭാരതപുഴയിലെ ചമ്രവട്ടം െറഗുലേറ്റർ കം ബ്രിഡ്ജും പൂർണമായി ഫലം ചെയ്തിട്ടില്ല. ജില്ലയിലെ പുഴകളെ ആശ്രയിച്ച് 49 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളുണ്ട്. എന്നാൽ, പുഴകളിൽ വെള്ളം താഴ്ന്നതോടെ ഇവയെല്ലാം നോക്കുകുത്തികളായിരിക്കുകയാണ്. ജില്ലയിൽ ചിലയിടങ്ങളിൽ മഴപെയ്യുന്നുണ്ടെങ്കിലും ശക്തമായില്ല. മേഘം മൂടി നിൽക്കുന്നതിനാൽ ചൂട് കൂടുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.