ആ​നു​കൂ​ല്യ​ങ്ങ​ൾ മു​ട​ങ്ങി: ക​രി​പ്പൂരിൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം തു​ട​ങ്ങി

കൊണ്ടോട്ടി: ആനുകൂല്യങ്ങൾ മുടങ്ങിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളികൾ സമരം ആരംഭിച്ചു. സൺറൈസസ് ഫെസിലിറ്റേഷൻ സർവിസിലെ തൊഴിലാളികളാണ് ബുധനാഴ്ച രാവിലെ മുതൽ സമരം തുടങ്ങിയത്. െഎ.എൻ.ടി.യു.സി, സി.െഎ.ടി.യു, ബി.എം.എസ് എന്നീ ട്രേഡ് യൂനിയനുകളിലെ 126 പേരാണ് സമരം നടത്തുന്നത്. പുതുതായി നിശ്ചയിച്ച ആനുകൂല്യം കഴിഞ്ഞ ദിവസം മുതൽ നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്. മാർച്ചിൽ കൊച്ചിയിൽ ലേബർ കമീഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലാളികളുെട കൂലി 312 രൂപയിൽനിന്ന് 437 ആയി വർധിപ്പിച്ചിരുന്നു. ജനുവരി 19 മുതൽ മുൻകൂർ പ്രാബല്യത്തോടെ വർധന നടപ്പാക്കണമെന്നായിരുന്നു നിർദേശം. പുതിയ നിരക്കിൽ എല്ലാവർക്കും കൂലി ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. 40 പേർക്ക് മാത്രമാണ് ബോണസ് ലഭിച്ചത്. ഇ.എസ്.െഎയും പി.എഫും കൃത്യമായി കണക്കാക്കുന്നില്ലെന്നും തൊഴിലാളികൾ പരാതിപ്പെടുന്നു. ശുചീകരണ തൊഴിലാളികൾ സമരത്തിലായതോടെ വിമാനത്താവളത്തിലെ മാലിന്യം നീക്കം ചെയ്യുന്ന നടപടിയെ ബാധിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.