മ​ങ്ക​ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട നിർമാണം പൂ​ര്‍ത്തി​യാ​യി​ല്ല

മങ്കട: രണ്ട് കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണിയാൻ പഴയത് പൊളിച്ചുമാറ്റി ഒന്നര വർഷമായിട്ടും മങ്കട ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്രവൃത്തി പൂര്‍ത്തിയായില്ല. പുതിയ അധ്യയനവര്‍ഷത്തേക്കെങ്കിലും കെട്ടിടം ഒരുങ്ങുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്ഥാനത്തായത്. 2015 സെപ്റ്റംബറില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ശിലാസ്ഥാപനം നടത്തിയതിനെ തുടര്‍ന്ന് ഈ ആവശ്യാർഥം ഹൈസ്‌കൂള്‍ ക്ലാസുകള്‍ നടന്നിരുന്ന നാലു ക്ലാസ് മുറികള്‍ അടങ്ങുന്ന പഴയ കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. 3000ത്തോളം വിദ്യാർഥികള്‍ പഠനം നടത്തുന്ന സ്‌കൂളില്‍ ഹയര്‍ സെക്കൻഡറി ക്ലാസുകൾ വളരെ പ്രയാസപ്പെട്ടാണ് നടക്കുന്നത്. ഹൈസ്‌കൂള്‍ ക്ലാസിെൻറ അളവിലുള്ള 20, 20 അടിയുള്ള ക്ലാസ് മുറികളില്‍ 60, 70 കുട്ടികള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച 20, 30 അടി അനുപാദത്തിലുള്ള ഒരു ക്ലാസ് മുറി പോലും ഹയർ സെക്കൻഡറിക്കില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ കൂടിയാണ് പുതിയ കെട്ടിടം നിർദേശിക്കപ്പെട്ടത്. തുടക്കത്തില്‍ ടെൻഡറിെൻറ കാലതാമസവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പ്രവൃത്തി വൈകാൻ കാരണമായി. തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ പ്രവൃത്തി നടക്കവെ പുതിയ കെട്ടിടത്തിെൻറ തറക്കുവേണ്ടി ആഴത്തില്‍ മണ്ണ് മാന്തിയതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള കെട്ടിടം പൊളിഞ്ഞുവീണ സംഭവവും ഉണ്ടായി. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും സ്പീക്കര്‍, സബ്കലക്ടര്‍ തുടങ്ങിയവര്‍ സ്‌കൂള്‍ കെട്ടിടത്തിെൻറ പ്രവൃത്തി സന്ദര്‍ശിക്കുകയും കെട്ടിട നിര്‍മാണം കുറ്റമറ്റതാക്കി തീർക്കാൻ നിർദേശിക്കുകയുമുണ്ടായി. എന്നാല്‍, ജൂണിനുമുമ്പ് തന്നെ തുടങ്ങിയിട്ടും 10 മാസമാകുമ്പോഴും പ്രവൃത്തി പൂര്‍ത്തിയായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.