ന​ാവാ​മു​കു​ന്ദ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ബ​ലി നാ​ളെ

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ ഉത്സവത്തിെൻറ എട്ടാം വിളക്ക് ദിനമായ വ്യാഴാഴ്ച ഉത്സവബലി നടക്കും.കാലത്ത് ഒമ്പതിനാണ് ഏറെ പ്രാധാന്യമുള്ള ഉത്സവബലി ദർശനം. ഉത്സവത്തി‍െൻറ ആറാം ദിനമായ ചൊവ്വാഴ്ച അരങ്ങേറിയ വെങ്ങാലിൽ കുടുംബത്തി‍െൻറ തിരുവാതിരക്കളിയും ഗുരുവായൂർ ദേവസ്വത്തിെൻറ കൃഷ്ണനാട്ടവും ഉത്സവത്തിനു മിഴിവേകി. തിരുനാവായ ശങ്കര മാരാരുടെ അഷ്ടപദി, കേരളശ്ശേരി പി.വി. മധുസൂദനവാര്യരുടെ ഭാഗവത, രാമായണ പാരായണം, ഭക്തിപ്രഭാഷണം, മണ്ണാർക്കാട് ഹരിദാസും മരുതൂർ അശോകും ചേർന്നവതരിപ്പിച്ച ഡബിൾ തായമ്പക, ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത്, പ്രസാദ ഊട്ട്, കാഴ്ചശീവേലി, ചുറ്റുവിളക്ക് തെളിയിക്കൽ, നാദസ്വരം, പാഠകം, കേളി, കൊമ്പ്,- കുഴൽപ്പറ്റ്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.