റേ​ഷ​ൻ കാ​ർ​ഡി​ല്ല: കോ​പ്പി​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്നി​ല്ല

ചങ്ങരംകുളം: റേഷൻ കാർഡ് വിതരണം വൈകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. ഈ വർഷം ഫെബ്രുവരിയിൽ വിതരണം ചെയ്യുമെന്ന് പറഞ്ഞിരുെന്നങ്കിലും പല കാരണങ്ങളാൽ നീളുകയായിരുന്നു. പല റേഷൻകട ഉടമകളും പഴയ കാർഡ് തിരിച്ചുനൽകാതിരിക്കുന്നതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. റേഷൻ സാധനങ്ങൾ വാങ്ങാൻ താൽക്കാലികമായി നൽകിയ കാർഡിെൻറ പകർപ്പ് സപ്ലൈകോ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഉപയോഗിക്കാൻ കഴിയുന്നില്ല. അവശ്യസാധനങ്ങൾ വാങ്ങിവാൻ മണിക്കൂറുകളോളം ക്യൂനിന്ന് ബില്ലിങ് സെക്ഷനിലെത്തുമ്പോഴാണ് കാർഡിെൻറ കോപ്പി സ്വീകരിക്കില്ലെന്ന് പറയുന്നത്. ഇത് തർക്കങ്ങൾക്ക് വഴിയൊരുക്കുന്നു. പലയിടത്തും സപ്ലൈകോ സ്റ്റാളുകളിൽ തർക്കത്തെതുടർന്ന് നോട്ടീസ് ബോർഡിൽ കോപ്പി സ്വീകരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. മാനേജർമാർ തങ്ങളുടെ ഇഷ്ടക്കാർക്ക് കാർഡോ, പകർപ്പോ ഇല്ലാതെ സാധനങ്ങൾ നൽകുന്നതായും പരാതിയുയർന്നു. കാർഡോ, പകർപ്പോ ഇല്ലാത്തവർക്ക് സബ്സിഡിയില്ലാതെയാണ് സാധനങ്ങൾ നൽകുന്നതെന്നാണ് സപ്ലൈകോ അധികൃതർ നൽകുന്ന മറുപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.