ആ​വേ​ശം അ​തി​രു​ക​ട​ന്നു; മ​ല​പ്പു​റ​ത്ത്​ പൊ​ലീ​സ്​ ലാ​ത്തി​വീ​ശി

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മലപ്പുറം കുന്നുമ്മലിൽ തടിച്ചുകൂടിയ യു.ഡി.എഫ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ പത്ത് പൊലീസുകാർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ ഫലപ്രഖ്യാപനം വന്നതുമുതൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനവുമായി കുന്നുമ്മലിൽ ഒരുമിച്ചുകൂടിയിരുന്നു. ഇത് പലപ്പോഴും ഗതാഗതക്കുരുക്കിനിടയാക്കി. തുടർന്ന് വാഹനങ്ങൾ മറ്റുവഴികളിലൂടെ തിരിച്ചുവിട്ടു. വൈകീട്ട് ഏഴ് മണിയായിട്ടും പ്രവർത്തകർ പിരിഞ്ഞുപോവാത്തതിനെത്തുടർന്ന് പൊലീസ് ഇവരോട് പോകാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതുവകവെക്കാതെ പ്രവർത്തകർ നടുറോഡിൽ മുദ്രാവാക്യം മുഴക്കിയതോടെയാണ് െപാലീസ് ലാത്തിവീശിയത്. ഇതിനിടെയുണ്ടായ കല്ലേറിലാണ് പത്ത് പൊലീസുകാർക്ക് പരിക്കേറ്റത്. കെ.എ.പി ബറ്റാലിയനിലെ അരുണിെൻറ കണ്ണിനാണ് പരിക്ക്. സംഘർഷത്തിനിടയിലേക്ക് ബൈക്കിൽ വന്ന യുവാക്കൾക്ക് പൊലീസിെൻറ ലാത്തിയടിയിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം രൂക്ഷമായതോടെ പ്രവർത്തകെര പറഞ്ഞയക്കാൻ യു.ഡി.എഫ് നേതാക്കളും ഇടപെട്ടു. കൊടികെട്ടിയ പ്രചാരണ വാഹനത്തിൽ ഇവർ നഗരംചുറ്റി പ്രവർത്തകരോട് പിരിഞ്ഞുപോകാൻ അഭ്യർഥിച്ചു. കണ്ടാലറിയാവുന്ന 300 പേർക്കെതിരെ േകസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.