തിരൂര്‍: മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ വരച്ച ചിത്രങ്ങള്‍ കലാസ്വാദകരുടെ മുന്നിലേക്കെത്തുന്നു. ജൂനിയര്‍ ചേംബര്‍ ഇൻറര്‍നാഷനല്‍ തിരൂര്‍ ഘടകം ശനി, ഞായര്‍ ദിവസങ്ങളില്‍ തുഞ്ചന്‍പറമ്പിലാണ് അകക്കാഴ്ച എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കുന്നത്. ജില്ലയില്‍ ആദ്യമായാണ് കെ. ജയകുമാറിെൻറ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തിരൂര്‍ പ്രസ് ക്ലബ്, സ്‌കൂള്‍ ഫൈന്‍ ആര്‍ട്‌സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ജയകുമാര്‍ വരച്ച അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയും ഞായറാഴ്ച വൈകീട്ട് അഞ്ച് വരെയും പ്രദര്‍ശനം കാണാം. പ്രവേശനം സൗജന്യമാണ്. ചിത്രങ്ങളുടെ വിൽപനയും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി ശനിയാഴ്ച രാവിലെ 9.30ന് തുഞ്ചന്‍പറമ്പില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി ചിത്രരചന മത്സരം നടത്തും. വൈകീട്ട് നാലിന് കെ. ജയകുമാര്‍ ആസ്വാദകരുമായി സംവദിക്കും. ഭിന്നശേഷിക്കാരായവരുടെ ചിത്ര രചന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളുടെ വിൽപനയില്‍നിന്ന് ലഭിക്കുന്ന ലാഭം ജെ.സി.ഐയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ജെ.സി.ഐ പ്രസിഡൻറ് ജംഷാദ് കൈനിക്കര, സെക്രട്ടറി വി.പി. സത്യാനന്ദന്‍, പ്രോഗ്രാം ഡയറക്ടര്‍ കെ.പി. നജീമുദ്ദീന്‍, സി.പി. റിഫ ഷെലീസ്, സി.വി. അബ്ദുറഹൂഫ്, ഷമീര്‍ കളത്തിങ്ങല്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.