അ​ര​യും ത​ല​യും മു​റു​ക്കി ഫി​നി​ഷി​ങ് ലൈ​നി​ലേ​ക്ക്

മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടിയിറങ്ങാൻ മൂന്നു നാൾ മാത്രം ശേഷിക്കെ വെള്ളിയാഴ്ച സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കിയുള്ള ഓട്ടത്തിലായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പര്യടനം രാവിലെ വേങ്ങരയിലും ഉച്ചക്ക് ശേഷം കൊണ്ടോട്ടി മണ്ഡലത്തിലുമാണ് നടന്നത്. ഗാന്ധിക്കുന്ന്, ചേറ്റിപ്പുറമാട്, പാലച്ചിറമാട്, ചിനക്കല്‍, റഹ്മത്ത് നഗര്‍, പൊട്ടിപ്പാറ, കവല, തെക്കുമുറി എന്നിവിടങ്ങളില്‍ പര്യടനം നടത്തി കൊണ്ടോട്ടിയിലേക്ക് പോയി. വൈകീട്ട് പോത്തുവെട്ടിപ്പാറയില്‍ ആരംഭിച്ച് രാത്രി കൊണ്ടോട്ടിയില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ വി.എം. സുധീരന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ. മജീദ് തുടങ്ങിയവർ സംസാരിച്ചു. വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പലം, മൂന്നിയൂർ, വള്ളിക്കുന്ന്, പെരുവള്ളൂർ, പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസലിെൻറ പര്യടനം. മുണ്ടിയൻകാവ്പറമ്പിൽ തുടക്കം. അവിടെ നിന്ന് പരുത്തിക്കാട്, ആനപ്പടി റെയിൽവേ ഗേറ്റ് തുടങ്ങിയ പ്രദേശങ്ങളിലൂടെ അരിയല്ലൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. കൊടക്കാട് ആലിൻചുവട്ടിലും വായനശാലയിലും സ്വീകരണം. പിന്നെ കടക്കാട്ടുപാറയിലേക്ക്. എളമ്പിലാശ്ശേരിയും കടന്ന് ദേവതിയാലിൽ എത്തിയപ്പോൾ നട്ടുച്ച. മൂന്നിയൂർ പഞ്ചായത്തിലെ ചുഴലിയിലെ സ്വീകരണത്തിനു ശേഷം ഉച്ചഭക്ഷണം. പെരുവള്ളൂർ പഞ്ചായത്തിലായിരുന്നു ഉച്ചക്കുശേഷമുള്ള ആദ്യ സ്വീകരണം. തുടർന്ന് പള്ളിക്കലിലെ മാതാംകുളം മുതൽ ചെനക്കൽ വരെയും ചേലേമ്പ്ര പഞ്ചായത്തിലെ മൈലാഞ്ചിവളവ് മുതൽ ചാലിപറമ്പ് വരെയും സ്വീകരണ പരിപാടികൾ. രാത്രി 8.30ഓടെ പാറയിലിലാണ് പര്യടനം സമാപിച്ചത്. എം.എൽ.എമാരായ ടി.വി. രാജേഷ്, ആർ. രാജേഷ്, എം. നൗഷാദ്, തിരൂർ നഗരസഭ ചെയർമാൻ എസ്. ഗിരീഷ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വേലായുധൻ വള്ളിക്കുന്ന്, വിനീഷ്, എം. വിജയൻ, കെ. ഗിരീഷ്, സാലിഹ് മേടപ്പിൽ, മൊയ്തീൻകോയ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. മങ്കട മണ്ഡലത്തിലായിരുന്നു എൻ.ഡി.എ സ്ഥാനാർഥി എൻ. ശ്രീപ്രകാശിെൻറ പര്യടനം. രാവിലെ അങ്ങാടിപ്പുറം തളി ക്ഷേത്ര സമീപത്ത് തുടങ്ങി. പുത്തനങ്ങാടി, ഏറാംതോട്, പമ്പ് ഹൗസ്, തിരൂർക്കാട്, അരിപ്ര, മങ്കട ടൗൺ, കോഴിക്കോട്ട് പറമ്പ്, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, കൂട്ടിലങ്ങാടി, പഴമള്ളൂർ, മക്കരപ്പറമ്പ്, രാമപുരം, പുഴക്കാട്ടിരി, കടുങ്ങപുരം, പടപ്പറമ്പ്, ചേണ്ടി, ഭാസ്കരപ്പടി, പാങ്ങ് തോറ, കൊളത്തൂർ ടൗൺ, മൂർക്കനാട് ടൗൺ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെങ്ങാട് സമാപിച്ചു. സമാപന സമ്മേളനം ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ കെ.കെ. പൊന്നപ്പൻ, ഇ.പി. കുമരദാസ്, ലിജോയ് പോൾ, സുരേഷ് ബാബു, കല്ലിങ്ങൽ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.