വാ​ഴ​ക്കാ​ട്ട്​ യു.​ഡി.​എ​ഫ്​ -എ​ൽ.​ഡി.​എ​ഫ്​ സം​ഘ​ർ​ഷം

വാഴക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടയിൽ വാഴക്കാട്ട് യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം. ടൗണിൽ സംസ്ഥാന പാതയോരത്ത് ബസ്സ്റ്റാൻഡ് പരിസരത്ത് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന എൽ.ഡി.എഫ് പഞ്ചായത്ത് റാലിയിൽ സി.പി.െഎ നേതാവ് സി. ദിവാകരൻ പ്രസംഗിച്ചുകൊണ്ടിരിക്കെ അതുവഴി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോ കടന്നുവന്നതോടെയാണ് സംഘർഷം ഉടലെടുത്തത്. സമ്മേളന വേദിക്ക് ഏതാനും വാര അകെല യു.ഡി.എഫ് ജീപ്പ് നിർത്തി പ്രകോപനപരമായ അനൗൺസ് നടത്തിയതായും മനഃപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായും വാഴക്കാട് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി നീലകണ്ഠൻ ആരോപിച്ചു. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ റോഡ് ഷോ അലേങ്കാലപ്പെടുത്താൻ എൽ.ഡി.എഫ് പ്രവർത്തകർ ബോധപൂർവം ശ്രമിച്ചതായും യു.ഡി.എഫ് പ്രവർത്തകരെ അക്രമിച്ചതായും െകാണ്ടോട്ടി നിയോജകമണ്ഡലം ലീഗ് പ്രസിഡൻറ് പി.എ. ജബ്ബാർ ഹാജി കുറ്റപ്പെടുത്തി. എൽ.ഡി.എഫ് അക്രമണത്തിൽ തങ്ങളുടെ നാല് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ജബ്ബാർ ഹാജി പറഞ്ഞു. കൊണ്ടോട്ടിയിൽ നിന്നെത്തിയ പൊലീസ് സേന വാഴക്കാട്ടങ്ങാടിയിൽ കൂട്ടംകൂടി നിന്നവരെ ലാത്തിവീശി ഒാടിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.