മലപ്പുറം: വയോജന ദിനാഘോഷത്തിന്‍െറ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന്‍െറയും സാമൂഹ്യസുരക്ഷാ മിഷന്‍െറയും ജില്ലാ പഞ്ചായത്തിന്‍െറയും നഗരസഭകളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം’ എന്ന പേരില്‍ ശനിയാഴ്ച മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ പരിപാടിയുണ്ട്. വയോജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും കലാപരിപാടികള്‍, ആദരിക്കല്‍, സദ്യ എന്നിവ ഉണ്ടാകും. രാവിലെ പത്തിന് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ വയോജന സൗഹൃദ ജില്ലയാക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ജില്ലാ-താലൂക്ക് ആശുപത്രികളില്‍ വയോജന വാര്‍ഡ്, സര്‍ക്കാര്‍ ഓഫിസുകളിലും പൊതു ഇടങ്ങളിലും വയോജനങ്ങള്‍ക്ക് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്ക് ആശുപത്രിയിലത്തൊന്‍ സൗജന്യ ആംബുലന്‍സ് ഏര്‍പ്പെടുത്താന്‍ ഗ്രാമ, ബ്ളോക് പഞ്ചായത്തുകളുമായി സംയോജിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഹാജറുമ്മ, ജില്ലാ സാമൂഹിക നീതി ഓഫിസറുടെ ചുമതലയുള്ള കെ. കൃഷ്ണമൂര്‍ത്തി, സാമൂഹ്യസുരക്ഷാ മിഷന്‍ ഓഫിസര്‍ സി.ടി. നൗഷാദ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.