വൃക്ക മാറ്റിവെക്കാന്‍ യുവാവ് സഹായം തേടുന്നു

കോട്ടക്കല്‍: വൃക്ക രോഗം ബാധിച്ച് അഞ്ചുവര്‍ഷമായി ചികിത്സ തുടരുന്ന നിര്‍ധന യുവാവ് സഹായം തേടുന്നു. പെരുമണ്ണ ക്ളാരി പഞ്ചായത്ത് ക്ളാരിയിലെ ചെങ്ങണക്കാട്ടില്‍ ബീരാന്‍െറ മകന്‍ മുഹമ്മദലി ശിഹാബാണ് (40) ചികിത്സക്ക് വഴിയില്ലാതെ വലയുന്നത്. നിലവില്‍ ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് ചെയ്യുന്നുണ്ട്. വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ശസ്ത്രക്രിയക്കും അനുബന്ധ ചെലവുകള്‍ക്കുമായി 20 ലക്ഷത്തോളം രൂപ വേണം. ഭാര്യയും രണ്ട് പെണ്‍മക്കളുമുള്ള നിര്‍ധന കുടുംബം നിത്യച്ചെലവിനുതന്നെ പ്രയാസപ്പെടുകയാണ്. ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി മുഖ്യരക്ഷാധികാരിയായി ശിഹാബ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കെ.പി.എം. ശാഫി ചെയര്‍മാനും തേക്കില്‍ മുഹമ്മദ് കണ്‍വീനറും പി.കെ. സെയ്തലവി ട്രഷററുമാണ്. കോട്ടക്കല്‍ സിന്‍ഡിക്കേറ്റ് ബാങ്കില്‍ 46032200018927 നമ്പറായി അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ്: SYNB0004603.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.