നിലമ്പൂര്‍ കാട്ടിനുള്ളില്‍ ഒറ്റപ്പെട്ട് ആദിവാസി കുടുംബങ്ങള്‍

നിലമ്പൂര്‍: നിലമ്പൂര്‍ കാടുകളില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ യാത്രാസൗകര്യമില്ലാതെ ദുരിത ജീവിതത്തില്‍. വനാവകാശ കമ്മിറ്റികളുള്ള 58 പട്ടികവര്‍ഗ കോളനികളാണ് നിലമ്പൂര്‍ കാടുകളിലുള്ളത്. ചോലനായ്ക്ക, കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളാണ് ഇവിടങ്ങളില്‍ താമസിക്കുന്നത്. ഈ കോളനികളില്‍ മിക്കതും ജനവാസകേന്ദ്രത്തില്‍ നിന്ന് അഞ്ച് മുതല്‍ 18 കിലോമീറ്റര്‍ ഉള്‍വനത്തിലാണ്. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ പകുതിയോളം നഷ്ടമാവുന്നത് യാത്രാചെലവിനത്തിലേക്കാണ്. ഓരോ വര്‍ഷവും യാത്രാചെലവിലേക്കായി നിലമ്പൂര്‍ ഐ.ടി.ഡി.പി ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. യാത്രായോഗ്യമായ റോഡ് എന്നതാണ് ഈ കുടുംബങ്ങളുടെ വലിയ ആവശ്യം. എന്നാല്‍ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഈ ആവശ്യം നിറവേറ്റാന്‍ അധികൃതര്‍ക്കായിട്ടില്ല. വനമേഖലയിലൂടെ റോഡ് നിര്‍മാണം സാധ്യമല്ളെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ വനവകാശ നിയമപ്രകാരം ആദിവാസികോളനികളിലേക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന് നിയമമുണ്ട്. ഇത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ തയാറാവുന്നുമില്ല. യാത്രാസൗകര്യമില്ലായ്മ ഇവരെ ഏറെ ചൂഷണത്തിന് ഇരകളാക്കുന്നുണ്ട്. വനപാതയിലൂടെ കിലോമീറ്ററുകള്‍ കാല്‍നടയായി നാട്ടിന്‍പ്രദേശത്തത്തെി സാധനങ്ങള്‍ വാങ്ങുമ്പോള്‍ അമിതവിലയാണ് ഇവരില്‍ നിന്നും കച്ചവടക്കാര്‍ ഈടാക്കുന്നത്. കിലോമീറ്ററുകള്‍ താണ്ടി റേഷന്‍ കടയിലത്തെുമ്പോള്‍ സാധനങ്ങളത്തെിയില്ളെന്ന് പറഞ്ഞ് ഇവരെ മടക്കുകയാണ് പതിവ്. പിന്നീട് അതേ ആഴ്ചയിലെ അരി വാങ്ങാന്‍ ഇവര്‍ എത്താറുമില്ല. യാത്രാസൗകര്യമില്ലാത്തതിനാല്‍ മഴക്കാലത്ത് ഉള്‍കാട്ടിലെ കോളനികളിലെ മെഡിക്കല്‍ ക്യാമ്പുകളും അപൂര്‍വമാണ്. നെല്ലിക്കുത്ത് വനത്തിലെ അളക്കല്‍ കോളനിയില്‍ പനി പടര്‍ന്നു പിടിച്ചിട്ട് ഒരാഴ്ചയായി. മഴക്കാലമായതോടെ ജീപ്പ് പോലും കടന്നുചെല്ലാത്ത സ്ഥിതിയാണ്. മരുന്നും ചികിത്സയും മതിയായ ഭക്ഷണവും കിട്ടാതെ മിക്കവരും അവശരായി കഴിയുകയാണ്. അളക്കല്‍, പുഞ്ചക്കൊല്ലി, ചെക്കുന്ന് കോളനി തുടങ്ങി വിവിധ കോളനികളിലേക്ക് റോഡ് നിര്‍മിക്കാനായി നബാര്‍ഡ് കോടികള്‍ അനുവദിച്ചിട്ട് വര്‍ഷങ്ങളായി. പ്രവര്‍ത്തി നടക്കാത്തതിനാല്‍ അനുവദിച്ച ഫണ്ടുകള്‍ ചിലത് നഷ്ടമായി. വനം വകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തി തുടങ്ങാനാവുന്നില്ളെന്നാണ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ തടസവാദം ഉന്നയിച്ചിട്ടില്ളെന്ന് വനം വകുപ്പും പറയുന്നു. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ആദിവാസികളുടെ യാത്രാപ്രശ്നപരിഹാരത്തിന് തിരിച്ചടിയാവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.