വണ്ടൂരില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്ക്

വണ്ടൂര്‍: പട്ടിക്കാട്-വടപുറം സംസ്ഥാന പാതയില്‍ വണ്ടൂര്‍ പള്ളിക്കുന്നില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ വണ്ടൂര്‍ ഗവ. ആശുപത്രിക്ക് സമീപം ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മധുവിനെ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പോത്തുകല്ല് വെള്ളിമുറ്റത്തുള്ള കടുക്കശ്ശേരി ദേവയാനിയുടെ കുടുംബം സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പെട്ടത്. ജീപ്പിലുണ്ടായിരുന്ന ദേവയാനി (78), മക്കളായ രഘുനാഥ് (41), രമേശ്ബാബു (38), ഇവരുടെ മക്കളായ യദുകൃഷ്ണന്‍ (ഏഴ്), നീതു (12), ബിനീഷ (16) എന്നിവരെ പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ജീപ്പ് ബൈക്കിലിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. സമീപത്ത് താഴ്ച്ചയിലുള്ള വീടിന്‍െറ ചുമരിലിടിച്ചാണ് ജീപ്പ് നിന്നത്. വീടിന്‍െറ ചുമരിന് കേടുപാടുകള്‍ സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ കടയുടെ ഷട്ടറിലിടിച്ച് പാതയോരത്ത് കൂട്ടിയിട്ട കരിങ്കല്ലില്‍ ചെന്ന് വീണാണ് മധുവിന് സാരമായ പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലത്തെിച്ചത്. വണ്ടൂര്‍ പൊലീസ് സ്ഥലത്തത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.