വയോധികനും കുട്ടിക്കും തെരുവ്നായുടെ കടിയേറ്റു

തിരൂര്‍: തലക്കടത്തൂരില്‍ തെരുവുനായുടെ കടിയേറ്റ് കുട്ടിക്കും വയോധികനും പരിക്ക്. കുറ്റിയത്തില്‍ സലീമിന്‍െറ മകന്‍ മുഹമ്മദ് ഷാന്‍ (ആറ്), മുത്താണിക്കാട്ട് ബീരാന്‍കുട്ടി (70) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് മുഹമ്മദ് ഷാന് കടിയേല്‍ക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. ഷാനിന്‍െറ തലക്കും മുഖത്തുമാണ് കടിയേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാരാണ് നായില്‍നിന്ന് കുട്ടിയെ രക്ഷിച്ചത്. അരീക്കാട് യു.പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷാന്‍. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അയല്‍വാസിയായ ബീരാന്‍കുട്ടിയും ഇതേ നായുടെ ആക്രമണത്തിന് ഇരയായത്. മഗ്രിബ് നമസ്കാരത്തിനായി പള്ളിയിലേക്കിറങ്ങിയ ബീരാന്‍കുട്ടിയെ വീട്ടുമുറ്റത്താണ് തെരുവുനായ് കടിച്ചത്. കൈ-കാലുകള്‍ക്കും നെഞ്ചിലും പരിക്കേറ്റു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നായില്‍നിന്ന് ബാരാന്‍കുട്ടി രക്ഷപ്പെട്ടത്. നായുടെ കടിയേറ്റ് പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.