കൂട്ടിലങ്ങാടിയില്‍ ടാങ്കറില്‍ കാറിടിച്ചു; ഗതാഗതം സ്തംഭിച്ചു

മലപ്പുറം: കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് അരമണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൂട്ടിലങ്ങാടി പാലത്തിന് മുകളിലാണ് ഞായറാഴ്ച രാത്രി 8.15ഓടെ ടാങ്കറിന് പിന്നില്‍ കാറിടിച്ചത്. ആര്‍ക്കും പരിക്കില്ല. കാര്‍ ടാങ്കറിന്‍െറ അടിയില്‍ കുടുങ്ങിയതോടെ ഇരുവാഹനങ്ങളും നീക്കാന്‍ പറ്റാത്ത വിധമായി. മലപ്പുറം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ഇരുവാഹനങ്ങളും നീക്കി ഒമ്പതോടെ ഗതാഗതം പുന$സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.