മലപ്പുറം: ജില്ലയിലെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ചൊവ്വാഴ്ച ജില്ലയിലത്തെും. ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഉന്നതല യോഗം ചേര്‍ന്നിരുന്നു. മൂന്ന് മാസത്തിനകം ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന്‍െറ പുരോഗതി ആരോഗ്യവകുപ്പ് സെക്രട്ടറി വിലയിരുത്തും. ജില്ലയില്‍ ഇനി കുത്തിവെപ്പെടുക്കാനുള്ള കുട്ടികളുടെ എണ്ണം, ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തും. അഞ്ചുവയസ്സിന് താഴെ,16 വയസ്സില്‍ താഴെ എന്നിങ്ങനെ ഗ്രൂപ്പുകളാക്കിയാണ് കുത്തിവെപ്പ് നടപടികള്‍ പുരോഗമിക്കുന്നത്. ജില്ലയില്‍ ആഗസ്റ്റ് 15വരെ അഞ്ചുവയസ്സിന് താഴെ കുത്തിവെപ്പെടുക്കാനുള്ളത് 38,620 കുട്ടികളായിരുന്നു. ഇത് 36,696 ആയി കുറഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഉമ്മര്‍ഫാറൂഖ് അറിയിച്ചു. അഞ്ചുവയസ്സിന് താഴെ തീരെ കുത്തിവെപ്പെടുക്കാത്ത 5210 കുട്ടികളില്‍ 385 പേര്‍ക്ക് ഇതിനകം കുത്തിവെപ്പ് നല്‍കി. ഭാഗിക കുത്തിവെപ്പെടുത്ത 33,410 കുട്ടികളില്‍ 5202 പേര്‍ക്ക് കുത്തിവെപ്പ് നല്‍കി. ഇതോടെ ഭാഗിക കുത്തിവെപ്പെടുത്തവരില്‍ 1924 കുട്ടികള്‍ പൂര്‍ണ കുത്തിവെപ്പെടുത്തവരില്‍ ഉള്‍പ്പെട്ടു. ജില്ലയില്‍ ഒരാള്‍ക്കുകൂടി മലമ്പനി മലപ്പുറം: ജില്ലയില്‍ ഒരാള്‍ക്ക്കൂടി തദ്ദേശിയ മലമ്പനി. കടലുണ്ടി നഗരം സ്വദേശി 65കാരനാണ് രോഗം പിടിപെട്ടത്. കോഴിക്കോട് ബൊട്ടനിക്കല്‍ ഗാര്‍ഡനില്‍ നൈറ്റ്വാച്ച്മാനാണ് ഇയാള്‍. എവിടെവെച്ചാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമല്ല. ജൂണില്‍ മക്കരപമ്പില്‍ മൂന്നും കൂട്ടിലങ്ങാടിയില്‍ ഒരാള്‍ക്കും രോഗം കണ്ടത്തെിയിരുന്നു. ഇതോടെ ജില്ലയിലെ അഞ്ചുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 102 പേരില്‍ മലമ്പനി കണ്ടത്തെിയിട്ടുണ്ട്. ആഗസ്റ്റില്‍ 19 പേരില്‍ രോഗം കണ്ടത്തെി. ഇതില്‍ അഞ്ചുപേരൊഴികെ ജില്ലക്ക് പുറത്തുനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.