നാടുകാണി ചുരത്തിലൂടെ വീണ്ടും നികുതി വെട്ടിച്ച് കോഴിക്കടത്ത്

നിലമ്പൂര്‍: നാടുകാണി ചുരത്തിലെ രഹസ്യ വനപാതയിലൂടെ നികുതി വെട്ടിച്ച് കോഴിക്കുഞ്ഞുങ്ങളെ കടത്തുന്നത് വീണ്ടും തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയും ഇതുവഴി അനധികൃതമായി കോഴിക്കുഞ്ഞുങ്ങളെ കടത്തി. വഴിക്കടവ് ആനമറിയിലെ വില്‍പന നികുതി ചെക്പോസ്റ്റിന് ഇരുനൂറ് മീറ്ററോളം ദൂരെയാണ് കോഴിക്കുഞ്ഞുങ്ങളെ കടത്തുന്നത്. തമിഴ്നാട്ടില്‍ നിന്ന് ഗുഡ്സ് ജീപ്പിലും മറ്റു യാത്രാവാഹനങ്ങളിലുമാണ് കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. നാടുകാണി ചുരം താഴ്വാര പ്രദേശത്ത് റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനത്തില്‍ നിന്ന് തലച്ചുമടായി താഴെയുള്ള ആനമറി പുഞ്ചക്കൊല്ലി റോഡിലത്തെിച്ച് ഇവിടെ നിന്ന് മറ്റു വാഹനത്തില്‍ കയറ്റി പൂവ്വത്തിപ്പൊയില്‍-രണ്ടാംപാടം റോഡിലൂടെ മണിമൂളിയില്‍ കെ.എന്‍.ജി റോഡിലത്തെിച്ചാണ് കോഴിക്കടത്ത്. ലക്ഷങ്ങളുടെ നികുതി വെട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്. പുലര്‍ച്ചെ രണ്ടിനും മൂന്നിനുമിടയിലാണ് അധിക ദിവസവും കോഴിക്കടത്തെന്ന് പ്രദേശവാസികള്‍ പറയുന്നു. നേരത്തെ ഇതുവഴി സമാന രീതിയില്‍ കോഴിക്കുഞ്ഞുങ്ങളെ കടത്തിയിരുന്നത് പൊലീസിന്‍െറ നിരന്തരമുള്ള നിരീക്ഷണത്തിലൂടെ പിടികൂടിയിരുന്നു. ഇതോടെ നിര്‍ത്തലാക്കിയ കോഴിക്കടത്ത് പൊലീസ് നിര്‍ജീവമായതോടെ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.