സ്വകാര്യ ബസ് പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു

മലപ്പുറം: കോട്ടപ്പടി ബസ്സ്റ്റാന്‍ഡില്‍ കയറാത്തതിന് ബസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് സര്‍വിസ് നിര്‍ത്തിവെച്ച് തൊഴിലാളികളുടെ മിന്നല്‍ സമരം. തിരൂര്‍-മഞ്ചേരി, പരപ്പനങ്ങാടി-മഞ്ചേരി റൂട്ടുകളിലോടുന്ന ബസുകളാണ് പണിമുടക്കിയത്. രാവിലെ 11.30ന് ബസ് കസ്റ്റഡിയിലെടുത്തതിനത്തെുടര്‍ന്ന് ആരംഭിച്ച സമരം ദിവസം മുഴുവന്‍ നീണ്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കുറേക്കാലം ബസുകള്‍ കൈയൊഴിഞ്ഞ സ്റ്റാന്‍ഡില്‍ പ്രവേശം കര്‍ശനമാക്കി ജൂലൈയില്‍ മലപ്പുറം നഗരസഭയും ട്രാഫിക് പൊലീസും സംയുക്തമായി തീരുമാനമെടുത്തിരുന്നു. ആദ്യം വിമുഖത പ്രകടിപ്പിച്ച ബസ് തൊഴിലാളികള്‍ പിന്നീട് അനുസരിച്ചു. ബസുകള്‍ സ്റ്റാന്‍ഡിലേക്ക് തിരിയുന്നത് ഉറപ്പാക്കാന്‍ പൊലീസുകാരെയും നിയോഗിച്ചിരുന്നു. ഒന്നര മാസമായി സുഖമമായി കാര്യങ്ങള്‍ മുന്നോട്ടുപോകവെയാണ് അപ്രതീക്ഷിത സമരം. രണ്ട് റൂട്ടുകളിലുമായി കെ.എസ്.ആര്‍.ടി.സി അഞ്ച് അധിക സര്‍വിസുകള്‍ നടത്തിയത് ആശ്വസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.