മേലാറ്റൂര്‍: എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടുവരാന്തയില്‍ വരിനില്‍ക്കേണ്ട ഗതികേട്. കോണ്‍ഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള എടപ്പറ്റ കോഓപറേറ്റിവ് ബാങ്കിനാണ് പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണത്തിന്‍െറ ചുമതല. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാര്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലേക്ക് ഗുണഭോക്താക്കളെ വിളിച്ച് വരുത്തിയാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്തിലെ 12, 16 വാര്‍ഡുകളില്‍ നാല് കേന്ദ്രങ്ങളിലായി പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലേക്ക് ഗുണഭോക്താക്കളെ വിളിച്ചുവരുത്തിയാണ് പെന്‍ഷന്‍ നല്‍കിയത്. വെള്ളിയാഴ്ചയായിരുന്നു വിതരണം. രണ്ടിടത്തുമായി നൂറോളം പേര്‍ക്ക് പണം നല്‍കിയതായാണ് പരാതി. വിതരണ കേന്ദ്രത്തില്‍ നേരിട്ടത്തെിയില്ളെങ്കില്‍ ഓണം കഴിഞ്ഞേ പെന്‍ഷന്‍ നല്‍കാന്‍ കഴിയൂ എന്ന് പറഞ്ഞാണ് ഗുണഭോക്താക്കളെ വിളിക്കുന്നത്. വീടുകളില്‍ വിളിച്ചുവരുത്തി പെന്‍ഷന്‍ വിതരണം ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ ചിലയിടങ്ങളില്‍ വിതരണം നിര്‍ത്തിവെച്ചു. ക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീട്ടില്‍ നേരിട്ടത്തെിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.