കോട്ടപ്പടിയില്‍ അപകടം പതിയിരിക്കുന്നു

മലപ്പുറം: മുനിസിപ്പല്‍ സ്റ്റാന്‍ഡിലേക്ക് കോട്ടപ്പടി ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകള്‍ നിയമം ലംഘിക്കുന്നത് അപകടത്തിനിടയാക്കുന്നു. പൊലീസ് സ്റ്റേഷന്‍െറ മുന്‍വശത്തെ റോഡിലൂടെ റൗണ്ട് ചുറ്റിയാണ് സ്റ്റാന്‍ഡിലേക്കുള്ള റോഡില്‍ പ്രവേശിക്കേണ്ടതെങ്കിലും ഇത് ലംഘിച്ച് സ്റ്റാന്‍ഡില്‍നിന്ന് കോട്ടപ്പടിയിലേക്ക് പോകുന്ന റോഡിലൂടെയാണ് ഇപ്പോള്‍ ബസുകളുടെ സഞ്ചാരം. രണ്ടു വശത്ത് നിന്നുമുള്ള വാഹനങ്ങള്‍ ഒരേ റോഡിലാകുന്നതോടെ ചെറിയ വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. അതേസമയം, കോട്ടപ്പടിയില്‍ നിന്നുള്ള ബസുകള്‍ക്ക് റൗണ്ട് ചുറ്റി പോകുന്നത് നിലവിലെ റോഡിന്‍െറ വീതിയില്‍ അപ്രായോഗികമാണെന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ പറയുന്നു. അടുത്തിടെ എല്ലാ സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്ന് നഗരസഭയും പൊലീസും നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം നടപ്പായെങ്കിലും ഇതിനൊപ്പം പൊലീസ് സ്റ്റേഷനു മുന്നിലെ റോഡ് വീതികൂട്ടാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഇതിനായി ഇവിടെയുള്ള സ്ഥലവും ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇതുവരെ ഇതിന്‍െറ പ്രാരംഭ ജോലികളൊന്നും നടന്നിട്ടില്ല. വൈകിയത്തെുന്ന സ്വകാര്യ ബസുകള്‍ നഗരത്തില്‍പോലും മരണപ്പാച്ചില്‍ നടത്തുന്നത് പതിവായിട്ടും സാധ്യമായ സ്ഥലങ്ങളില്‍ റോഡ് വീതികൂട്ടാനോ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ നഗരസഭക്ക് ഇനിയുമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.