തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചെമ്മണ്ണ് കടത്ത് വ്യാപകം

തേഞ്ഞിപ്പലം: പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുന്നിടിച്ച് ചെമ്മണ്ണ് കടത്തുന്നത് വ്യാപകം. പെരുവള്ളൂര്‍ പഞ്ചായത്തിലെ വലക്കണ്ടി കേന്ദ്രീകരിച്ചാണ് പ്രധാനമായും കുന്നിടിച്ച് വിവിധ ഭാഗങ്ങളിലേക്ക് മണ്ണ് കടത്തുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പൊലീസില്‍ നിരന്തരം പരാതിപ്പെടാറുണ്ട്. ഇതറിയാവുന്ന കടത്ത് സംഘത്തിലൊരാള്‍ മണ്ണ് കടത്തുന്ന സമയത്ത് പൊലീസിന്‍െറ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് മുന്നില്‍ കാത്തുനില്‍ക്കാറുണ്ട്. നിരവധി തവണ ഇയാളെ വിളിച്ച് താക്കീത് ചെയ്ത് വിട്ടിരുന്നു. കഴിഞ്ഞദിവസവും സ്റ്റേഷന് മുന്നില്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിച്ച് താക്കീത് നല്‍കി. എന്നാല്‍, താക്കീത് പൊലീസുദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വ്യാജ പരാതി നല്‍കിയെന്നാണ് വിവരം. മണ്ണ് കടത്തുന്നവര്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും നിരീക്ഷിക്കാന്‍ സംഘങ്ങള്‍ സ്റ്റേഷന് മുന്നില്‍തന്നെ കാവല്‍ നില്‍ക്കുന്നതിനാല്‍ പൊലിസത്തെുമ്പോഴേക്കും കടന്നുകളയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.