സി.ബി.എസ്.ഇ ജില്ലാ കലാമേള സമാപിച്ചു; എം.ഇ.എസ് കുറ്റിപ്പുറത്തിന് കിരീടം

പെരിന്തല്‍മണ്ണ: മലപ്പുറം സെന്‍ട്രല്‍ സഹോദയ ജില്ലാ കലോത്സവത്തില്‍ എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് കാമ്പസ് സ്കൂള്‍ കുറ്റിപ്പുറം ഓവറോള്‍ കിരീടം ചൂടി. മൂന്ന് ദിവസങ്ങളിലായി പെരിന്തല്‍മണ്ണ ഐ.എസ്.എസ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മേളയില്‍ നസ്റത്ത് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ മഞ്ചേരി രണ്ടാം സ്ഥാനത്തും ഐഡിയല്‍ ഇംഗ്ളീഷ് സ്കൂള്‍ കടകശ്ശേരി മൂന്നാം സ്ഥാനത്തുമത്തെി. സമാപന സമ്മേളനം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.ബി.എസ്.ഇ സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് എ. മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം, കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി യു. അബ്ദുല്‍ കരീം, ഐ.എസ്.എസ് പ്രസിഡന്‍റ് അല്‍ശിഫ ഉണ്ണീന്‍, അഡ്വ. എ.വി. ഹസന്‍, ചമയം ബാപ്പു, എം. മൊയ്തീന്‍, പി. ജനാര്‍ദ്ദനന്‍, ടി.എം. പത്മകുമാര്‍, കല്ലിങ്ങല്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.