മലപ്പുറം: ജന്മനാലോ, ജീവിത വഴിയിലെവിടെയോ വെച്ച് മനസ്സിന്‍െറ നിയന്ത്രണം നഷ്ടപ്പെട്ടവര്‍, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍, നമുക്കുചുറ്റും പലയിടങ്ങളിലായി ഇരുവരുണ്ടാകും. ഇവര്‍ക്ക് പിന്തുണയും സുരക്ഷിതത്വ ബോധവും വേണ്ടതുണ്ട്. 2015 ലെ കണക്കുകള്‍ പ്രകാരം ജില്ലയിലെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ എണ്ണം 27547 ആണ്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മറ്റു മാനസിക വൈകല്യങ്ങള്‍ എന്നിവ അടക്കമാണീ കണക്ക്. സംസ്ഥാനത്തുതന്നെ എണ്ണത്തില്‍ കൂടുതല്‍ പേരുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. എന്നാല്‍ ഇത്തരം വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായുള്ള പദ്ധതികള്‍ പലതും കടലാസില്‍ മാത്രം. സമൂഹത്തിന്‍െറ മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെടുകയോ അകന്നു കഴിയേണ്ടിവരുകയോ ചെയ്യേണ്ടിവരുന്നു ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരും കുടുംബങ്ങളും. തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ അഞ്ചുശതമാനം ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഗുണം കിട്ടുന്നത് അപൂര്‍വം. സര്‍ക്കാറില്‍നിന്നും മറ്റു സ്ഥാപനങ്ങളില്‍നിന്നും ഇത്തരം വ്യക്തികള്‍ക്കും കുടുംബത്തിനും ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് ഭൂരിപക്ഷവും ബോധവാന്‍മാരുമല്ല. മാനസിക വൈകല്യങ്ങള്‍ അനുഭവിക്കുന്നവരുടെ രക്ഷിതാവിന് നല്‍കുന്ന ‘ആശ്വാസ കിരണം’ പദ്ധതിയില്‍ ലഭിക്കുന്നത് 500 രൂപ മാത്രം. ഇത് പലയിടത്തും കൃത്യമായി നല്‍കുന്നുമില്ല. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാര്‍’ തങ്ങളുടെ അനുഭവങ്ങളും ആവശ്യങ്ങളും പൊതുജനങ്ങളിലേക്കത്തെിക്കുകയാണ്. അഞ്ചുവര്‍ഷമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയില്‍ 42 പഞ്ചായത്തുകളില്‍ കമ്മിറ്റിയുണ്ട്. ‘ആശ്വാസ കിരണം’ പെന്‍ഷന്‍ ആയിരം രൂപയാക്കുക, പ്രിവിലേജ ് കാര്‍ഡ് നല്‍കുക, മരുന്നും ചികിത്സയും സൗജന്യമായി നല്‍കുക, പോഷകാഹാരം വിതരണം ചെയ്യുക, ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂനിഫോം നല്‍കുക, സ്കോളര്‍ഷിപ്പ് തുക ഏകീകരിച്ച് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഘടന മുന്നോട്ടുവെക്കുന്നു. ഇവ ചൂണ്ടിക്കാട്ടി ബുധനാഴ്ച കലക്ടറേറ്റിലേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് ധര്‍ണ ‘പരിവാര്‍’ സംസ്ഥാന പ്രസിഡന്‍റ് ഫിലിപ് സൈമണ്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പി.ഡി. തോമസ്, ജാഫര്‍ ഓര്‍ക്കാട്ടരി, കരീം എളമരം, അബുദുല്‍ അസീസ്, അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.