മലപ്പുറം: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്കായി നടത്തുന്ന ദേശീയ ‘സ്പെഷല്‍ ഒളിമ്പിക്സില്‍’ പങ്കെടുക്കാന്‍ ജില്ലയില്‍നിന്നുള്ള ഏക താരം ഷാദ് ഫര്‍ഹാന്‍ ബുധനാഴ്ച യാത്ര തിരിക്കും. രാജസ്ഥാനിലെ ജയ്പൂരില്‍ ഈ മാസം 21 മുതല്‍ 26 വരെയാണ് മത്സരങ്ങള്‍. 2550 മീറ്റര്‍ ഓട്ടമത്സരത്തില്‍ കേരള ടീമിനായി ഷാദ് ഫര്‍ഹാന്‍ ട്രാക്കിലിറങ്ങും. കോട്ടക്കല്‍ മനോവികാസ് സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയായ ഷാദ് ഫര്‍ഹാന്‍ ഫെബ്രുവരിയില്‍ തിരുവനന്തപുരത്തു നടന്ന സ്റ്റേറ്റ് ഒളിമ്പിക്സില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. 100 മീറ്റര്‍ ഓട്ടത്തിലും ഷോര്‍ട്ട്പുട്ടിലുമായിരുന്നു സംസ്ഥാന തലത്തില്‍ കളത്തിലിറങ്ങിയത്. കേരളത്തില്‍നിന്ന് മൊത്തം 40 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം ബുധനാഴ്ച എറണാകുളത്തുനിന്ന് ട്രെയിന്‍ വഴി ഷാദ് ഫര്‍ഹാന്‍ ജയ്പൂരിലേക്ക് തിരിക്കും. മലപ്പുറം മക്കരപറമ്പ് പെരുമ്പള്ളി ഉസ്മാന്‍െറയും ഫൗസിയയുടെയും മകനാണ് ഷാദ് ഫര്‍ഹാന്‍. മാനസിക വെല്ലുവിളി നേരിടുന്നുവെങ്കിലും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഷാദ് ഫര്‍ഹാന്‍ മുന്നിലുണ്ട്. ഈ മിടുക്ക് കണ്ടറിഞ്ഞാണ് രക്ഷിതാക്കള്‍ ഷാദ് ഫര്‍ഹാനെ കായിക മേഖലയിലേക്ക് വഴി തിരിച്ചു വിട്ടത്. ഡാന്‍സ് ഇനങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന ഷാദ് ഫര്‍ഹാന്‍ ഈ ഇനത്തില്‍ ജില്ലാതല ജേതാവാണ്. സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയുമുണ്ടായി. ജയ്പൂരിലെ ട്രാക്കില്‍ വേഗംകൊണ്ട് താരമാകാമെന്ന പ്രതീക്ഷയിലാണ് ഷാദ് ഫര്‍ഹാന്‍. മനോവികാസ് സ്കൂളിലെ കായികാധ്യാപകന്‍ വികാസിന്‍െറ ശിക്ഷണത്തില്‍ പ്രത്യേക പരിശീലനം നടത്തിയാണ് വിജയപ്രതീക്ഷയിലേക്ക് വണ്ടി കയറുന്നത്. സ്പെഷ്യല്‍ ഒളിമ്പിക് ഭാരത് യാത്രാചെലവുകള്‍ വഹിക്കും. ദേശീയ മീറ്റില്‍ വിജയി ആയാല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ 2019ല്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റില്‍ ഷാദ് ഫര്‍ഹാന് പങ്കെടുക്കാം. അതിനുള്ള പ്രാര്‍ഥനയിലാണ് ഷാദ് ഫര്‍ഹാനും കുടുംബവും അധ്യാപകരും. തിങ്കളാഴ്ച കലക്ടറെ കാണാനത്തെിയ ഷാദ് ഫര്‍ഹാനും കുടുംബത്തിനും കലക്ടര്‍ ഷൈനമോള്‍ വിജയാശംസകള്‍ നേര്‍ന്നു. മാനസിക വെല്ലുവിളി നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘പരിവാര്‍’നൊപ്പമാണ് ഷാദ് ഫര്‍ഹാന്‍ കലക്ടറെ കാണാനത്തെിയത്. സംഘടനയുടെ ജില്ലാ വൈസ് പ്രസിന്‍റ് കൂടിയാണ് ഷാദ് ഫര്‍ഹാന്‍െറ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.