ഹിമാചല്‍പ്രദേശില്‍ ഒഴുക്കില്‍പെട്ട കൊണ്ടോട്ടി സ്വദേശിയെ കണ്ടത്തൊനായില്ല

കൊണ്ടോട്ടി: ഹിമാചല്‍പ്രദേശില്‍ ഒഴുക്കില്‍പെട്ട കൊണ്ടോട്ടി മേലങ്ങാടി സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടത്തൊനായില്ല. കൊണ്ടോട്ടി കൊടിമരം ചെരിച്ചങ്ങാടി മുഹമ്മദ് മീറാന്‍െറ മകന്‍ ഫയാസ് (20) ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഹിമാചല്‍പ്രദേശിലെ കസോള്‍ എന്ന വിനോദസഞ്ചാരകേന്ദ്രത്തില്‍ നദിയില്‍ ഒഴുക്കില്‍പെട്ടത്. പഞ്ചാബിലെ ജലന്ദറില്‍ എല്‍.പി.യു കോളജില്‍ മൂന്നാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് ഫയാസ്. പരീക്ഷ കഴിഞ്ഞ് അവധി ചെലവഴിക്കാനാണ് സഹപാഠികളായ പുളിക്കല്‍ വലിയപറമ്പ് സ്വദേശി നബീല്‍, തൃശൂര്‍ സ്വദേശി അമീന്‍ എന്നിവര്‍ക്കൊപ്പം ഫയാസ് മണാലിയിലേക്ക് യാത്ര പോയത്. യാത്രക്ക് ശേഷം തിരികെ കോളജിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് ഫയാസ് അപകടത്തില്‍പെട്ടത്. പുഴക്ക് അരികിലുണ്ടായിരുന്ന മറ്റുള്ളവരാണ് കൂട്ടുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാല് ദിവസമായി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. അതിശൈത്യവും കുത്തൊഴുക്കും ചെങ്കുത്തായ ചരിവുകളും പാറക്കെട്ടുകളും നിറഞ്ഞ പുഴയില്‍ പരിചയസമ്പന്നരായ ‘നെഗീസ് ഹിമാലയന്‍ അഡ്വഞ്ചര്‍ റെസ്ക്യൂ’ എന്ന സംഘമാണ് തിരച്ചില്‍ നടത്തിയത്. ഡല്‍ഹിയില്‍ നിന്ന് കൊണ്ടോട്ടി സ്വദേശികളായ കളത്തിങ്ങല്‍ അസ്ലം, പി.ടി. ഫാസില്‍ എന്നിവരും നാട്ടില്‍ നിന്ന് സഹോദരി ഭര്‍ത്താവ് ഉമ്മര്‍ ഫാറൂഖ്, പി.പി.എം. ഖയ്യൂം, തൊട്ടിയന്‍ ബഷീര്‍ എന്നിവരും ഇവിടെ എത്തിയിരുന്നു. ഇവര്‍ വ്യാഴാഴ്ച നാട്ടില്‍ തിരിച്ചത്തെി. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ഥികളും നാട്ടിലത്തെിയിട്ടുണ്ട്. ഈദുല്‍ ഫിത്റിന് നാട്ടിലത്തെിയ ഫയാസ് ആഗസ്റ്റ് ആറിനാണ് മടങ്ങിപ്പോയത്. അപകടസമയത്ത് ഫയാസിനൊപ്പമുണ്ടായിരുന്ന നബീല്‍ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയില്‍ വീട്ടില്‍ വന്നിരുന്നു. അമീന്‍ അപകടത്തിന്‍െറ ആഘാതത്തില്‍ നിന്ന് ഇപ്പോഴും മുക്തനല്ല. ജമീലയാണ് ഫയാസിന്‍െറ മാതാവ്. സഹോദരങ്ങള്‍: വഹീദ, നജീബ, സഹ്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.