തിരൂര്‍: ബി.പി അങ്ങാടി, കണ്ണംകുളം മേഖലയില്‍ ബി.ജെ.പി, ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. രാവിലെ കണ്ണംകുളത്ത് തുറന്ന് പ്രവര്‍ത്തിച്ച ‘ഹോട്ടല്‍ മുബാറക്’ ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പുഴവക്കത്ത് മുസ്തഫയുടെതാണ് ഹോട്ടല്‍. ഹോട്ടലിന്‍െറ ഗ്ളാസും അകത്തെ അലമാരയുമെല്ലാം ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു. സമീപത്തെ ബഷീര്‍ സ്റ്റോര്‍ എന്ന പലചരക്ക് കട, മിനി മാര്‍ട്ട് എന്നിവയും അക്രമികള്‍ തകര്‍ത്തു. ഇതിനുപിന്നാലെ ബി.പി അങ്ങാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കെ.ആര്‍ ബേക്കറിക്കുനേരെ അക്രമം നടത്തി. കടയുടെ ബോര്‍ഡും ഇതിനോടനുബന്ധിച്ച സീലിങ്ങും തകര്‍ത്തു. തൊട്ടുപിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചത്തെി ഹൈസ്കൂള്‍ റോഡില്‍ അടഞ്ഞുകിടന്ന, എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കെ.ടി. ആശിഖിന്‍െറ ഇന്‍ഡസ്ട്രിയല്‍ തകര്‍ത്തു. പൂട്ട് തകര്‍ത്ത് അകത്തുകടന്ന സംഘം സാധനങ്ങള്‍ വാരിവലിച്ചെറിഞ്ഞു. നിര്‍മാണത്തിലിരുന്ന രണ്ട് ഇരുമ്പ് വാതിലുകളെടുത്ത് വാരകള്‍ക്കകലെയുള്ള ഗേള്‍സ് സ്കൂള്‍ കുളത്തില്‍ തള്ളി. തിരൂര്‍ സി.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെിയാണ് സ്ഥിതി ശാന്തമാക്കിയത്. കണ്ണംകുളം അക്രമവുമായി ബന്ധപ്പെട്ട് 16 ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയും കെ.ആര്‍ ബേക്കറി അക്രമത്തില്‍ ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതായി തിരൂര്‍ സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.