മലപ്പുറം: അനധികൃത നിര്‍മാണങ്ങള്‍ക്ക് നികുതി ഈടാക്കാനുള്ള തീരുമാനത്തില്‍നിന്ന് മലപ്പുറം നഗരസഭ പിന്മാറി. നഗരസഭാ പരിധിയില്‍ കെട്ടിടങ്ങളില്‍ ഷീറ്റ് മേല്‍ക്കൂര നിര്‍മിച്ച് വാടകക്ക് നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. കഴിഞ്ഞ ജൂണില്‍ അന്നത്തെ നഗരസഭാ സെക്രട്ടറി നടത്തിയ പരിശോധനയില്‍ 186 കെട്ടിടങ്ങളില്‍ ഇത്തരം നിയമലംഘനം നടത്തുന്നതായി കണ്ടത്തെിയിരുന്നു. സംഭവം വിവാദമാവുകയും ബില്‍ഡിങ് ഓണേഴ്സ് അസോസിയേഷനും ചില കൗണ്‍സിലര്‍മാരും ഇതിനെതിരെ രംഗത്തുവരികയും ചെയ്തതോടെയാണ് നടപടിയില്‍നിന്ന് പിന്മാറാന്‍ നഗരസഭ അധികൃതര്‍ തീരുമാനിച്ചത്. ഷീറ്റ് മേല്‍ക്കൂരക്ക് നികുതി ഈടാക്കുന്നത് ഉടന്‍ നടപ്പാക്കില്ളെന്ന് ചെയര്‍പേഴ്സന്‍ സി.എച്ച്. ജമീല പറഞ്ഞു. പ്രശ്നം അടുത്ത കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തതിന് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമം ലംഘിച്ച കെട്ടിട ഉടമകള്‍ നികുതിയും പിഴയും അടക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയതോടെ നടപടിയെടുത്ത സെക്രട്ടറിക്ക് കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശം നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് ഒടുവില്‍ സെക്രട്ടറിക്ക് സ്ഥലം മാറ്റവുമുണ്ടായി. പുതിയ സെക്രട്ടറിയത്തെി മാസങ്ങള്‍ പിന്നിട്ടെങ്കിലും വിവാദ ഫയലില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഇക്കാര്യത്തില്‍ പുതിയ സെക്രട്ടറി എന്‍.കെ. കൃഷ്ണകുമാര്‍ പ്രതികരിക്കാന്‍ തയാറായില്ല. കെട്ടിടങ്ങളിലെ ചോര്‍ച്ച തടയുന്നതിനാണ് ഷീറ്റ് മേല്‍ക്കൂര നിര്‍മിച്ചതെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചാണ് പല ഉടമകളും ഇവക്ക് വാടക ഈടാക്കുന്നതെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.