സമാധാന ദൂതുമായി തീരത്ത് പൊലീസിന്‍െറ സൈക്കിള്‍ റാലി

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉറക്കം കെടുത്തുന്ന തീരദേശ മേഖലയില്‍ സമാധാന യജ്ഞവുമായി പൊലീസ്. ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചാണ് പുതിയ ദൗത്യം പൊലീസ് ഏറ്റെടുക്കുന്നത്. വെള്ളിയാഴ്ച പരപ്പനങ്ങാടി മുതല്‍ പടിഞ്ഞാറെക്കര വരെയാണ് ജില്ലാ പൊലീസ് മേധാവിയും സംഘവും ‘പുലരട്ടെ സമാധാന’മെന്ന സന്ദേശവുമായി സൈക്കിള്‍ സവാരി നടത്തുന്നത്. പരപ്പനങ്ങാടിയില്‍ വെള്ളിയാഴ്ച രാവിലെ 6.30ന് ജില്ലാ കലക്ടര്‍ ഷൈനമോള്‍ ഉദ്ഘാടനം ചെയ്യും. താനൂര്‍, ഉണ്യാല്‍ വഴി പറവണ്ണയിലത്തെുന്ന സംഘത്തിന് തിരൂര്‍ ജനമൈത്രി പൊലീസിന്‍െറ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. മലയാള സര്‍വകലാശാല വൈസ്ചാന്‍സലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാധാന സന്ദേശവുമായി ഇവിടെ വെള്ളരി പ്രാവുകളെ പറത്തും. വാക്കാട്, പടിഞ്ഞാറെക്കര എന്നിവിടങ്ങളിലും സ്വീകരണം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.