തിരൂര്‍: ജില്ലാ സ്കൂള്‍ കലോത്സവം തിരൂരില്‍ നടത്താനുള്ള തീരുമാനം അക്ഷര പിതാവിന്‍െറ നഗരിക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച സമ്മാനം. സംസ്ഥാനതല മേളകള്‍ക്ക് പലപ്പോഴും വേദിയായിട്ടുണ്ടെങ്കിലും ഭാഷയുടെ തറവാട്ടുമുറ്റം ജില്ലാ മേളക്ക് വേദിയാകുന്നത് ആദ്യമായാണ്. ജനുവരി ആദ്യവാരമാണ് മേള നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ജില്ലാ കായികമേള തിരൂരിലാകുമെന്ന പ്രതീക്ഷയില്‍ കഴിയുന്നതിനിടെയാണ് കലാമേള നടത്താനുള്ള നിയോഗം തിരൂരിനെ തേടിയത്തെുന്നത്. സംസ്ഥാന മേളകള്‍ക്ക് പല തവണ വേദിയായിട്ടുള്ള തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളാണ് ഇത്തവണയും മുഖ്യ കേന്ദ്രമാവുക. വേദികള്‍ സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ പ്രാഥമിക കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്. ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു പുറമെ തിരൂര്‍ എസ്.എസ്.എം പോളിടെക്നിക് കോളജ്, പഞ്ചമി ജി.എം.എല്‍.പി സ്കൂള്‍, ബി.പി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലെല്ലാം വേദികളുണ്ടാകും. തിരുനാവായ, ആലത്തിയൂര്‍, നിറമരുതൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ വിവിധ വിദ്യാലയങ്ങളിലാകും താമസ സൗകര്യം ഒരുക്കുക. 1991ലും 1998ലും തിരൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവങ്ങള്‍ക്ക് അരങ്ങൊരുക്കിയിട്ടുണ്ട്. രണ്ട് തവണ സംസ്ഥാന ശാസ്ത്രമേളക്കും വേദിയായി. താനൂര്‍, കല്‍പകഞ്ചേരി പോലെയുള്ള സമീപ പ്രദേശങ്ങളില്‍ ജില്ലാ മേളകള്‍ പലതവണ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും തിരൂരില്‍ ഇതുവരെ നടന്നതായി അറിവില്ളെന്ന് 1998ലെ സംസ്ഥാന സ്കൂള്‍ കലോത്സവം ജനറല്‍ കണ്‍വീനറും ദീര്‍ഘകാലം തിരൂരില്‍ അധ്യാപകനുമായിരുന്ന സുദേവന്‍ മാസ്റ്റര്‍ മാധ്യമത്തോട് പറഞ്ഞു. സംസ്ഥാന മത്സരങ്ങള്‍ക്ക് വേദിയാകുന്നത് കണക്കിലെടുത്താണ് തിരൂരിനെ ജില്ലാ മേളകളുടെ നടത്തിപ്പില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.