കൊണ്ടോട്ടി: ജീവിതത്തെ പ്രതിസന്ധിയിലാക്കിയ അപകടങ്ങളുടെയും മാറാരോഗങ്ങളുടെയും ഓര്‍മകള്‍ മാറ്റിവെച്ച് അവര്‍ ഒന്നിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തിലാണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചവരുടെയും അരക്ക് താഴെ തളര്‍ന്നവരുടെയും ജില്ലതല കുടുംബ സംഗമം സംഘടിപ്പിച്ചത്. കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഫാത്തിമ ബീവിയുടെ വസതിയിലായിരുന്നു ‘ഉണര്‍വ്-16’ എന്ന പേരില്‍ സംഗമം സംഘടിപ്പിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 45 പേര്‍ സംഗമത്തിനത്തെി. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഭരണകൂടത്തിനും പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി മുഖ്യാതിഥിയായിരുന്നു. കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. നസീറ, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ കരീം, ജില്ല പഞ്ചായത്തംഗം സറീനാ ഹസീബ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് എം.സി. നാസര്‍, കേരള മാപ്പിളകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എ.കെ. മുസ്തഫ, ടി.എച്ച്. നൗഷാദ് ബാവ (കെ.എം.സി.സി), ഐ.ആര്‍.ഡബ്ള്യു സംസ്ഥാന കണ്‍വീനര്‍ ഷമീര്‍ എറണാകുളം എന്നിവര്‍ സംസാരിച്ചു. സമീര്‍ വടുതല ഖുര്‍ആന്‍ ക്ളാസെടുത്തു. കെ. അബ്ദുറഹ്മാന്‍ സ്വാഗതവും ടി. മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.