കൊണ്ടോട്ടി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ ജില്ലയില്‍ ഭൂമിയുടെ രജിസ്ട്രേഷന്‍ കുത്തനെ കുറഞ്ഞു. രണ്ടാഴ്ച മുമ്പ് വരെ തിരക്കിലമര്‍ന്നിരുന്ന സബ് രജിസ്ട്രാര്‍ ഓഫിസുകളിലെല്ലാം ഇപ്പോള്‍ ആളൊഴിഞ്ഞ അവസ്ഥയാണ്. ജില്ലയില്‍ 26 സബ് രജിസ്ട്രാര്‍ ഓഫിസുകളിലും രജിസ്ട്രേഷന്‍ കുറഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ മുഖേന ഫോറം പൂരിപ്പിച്ച് സമര്‍പ്പിച്ചാല്‍ മാത്രമേ ആധാരം രജിസ്ട്രേഷന് ടോക്കണ്‍ ലഭിക്കൂ. കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ പുതിയ പരിഷ്കാരം നടപ്പാക്കുന്നതിന് മുമ്പ് പരമാവധി 39 ടോക്കണുകളാണ് പ്രതിദിനം നല്‍കിയിരുന്നത്. ജില്ലയിലെ മറ്റു ഓഫിസുകളിലും ഓണ്‍ലൈന്‍ മുഖേന അനുവദിച്ചതിന്‍െറ പരമാവധി ടോക്കണുകള്‍ ഭൂരിഭാഗം ദിവസങ്ങളിലും വിതരണം ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ആഴ്ചയായി പ്രതിദിനം പത്തിന് താഴെ രജിസ്ട്രേഷന്‍ മാത്രമാണ് ഇവിടെയെല്ലാം നടക്കുന്നത്. കൊണ്ടോട്ടി ഓഫിസില്‍ എട്ടില്‍ താഴെ രജിസ്ട്രേഷനുകളാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. മുദ്രപത്ര നിരക്ക് കുറഞ്ഞവയാണ് ഇപ്പോള്‍ രജിസ്ട്രേഷന്‍ നടക്കുന്നവയില്‍ ഭൂരിഭാഗവും. 5,000 രൂപയില്‍ താഴെയുള്ള രജിസ്ട്രേഷനുകളാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടക്കുന്നത്. കൂടാതെ, സര്‍ക്കാറിന്‍െറ വിവിധ ഭവനപദ്ധതികള്‍ക്കായുളള സ്ഥലത്തിന്‍െറ രജിസ്ട്രേഷനും നടക്കുന്നുണ്ട്. ഇത്തരം രജിസ്ട്രേഷനുകള്‍ക്ക് ഫീസ് മാത്രമേ ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.