കരിങ്കല്ലത്താണി: കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ കരിങ്കല്ലത്താണി തൊടൂകാപ്പ് ഇക്കോടൂറിസം പദ്ധതിയുടെ ഉദ്ഘാടനം കാത്ത് സഞ്ചാരികള്‍. ഇതിന്‍െറ ഭാഗമായി നിര്‍മിച്ച കെട്ടിടങ്ങള്‍ തെരുവ് നായകളുടെ വിഹാര കേന്ദ്രങ്ങളായിമാറി. രണ്ട് വര്‍ഷം മുമ്പാണ് വനംവകുപ്പിന്‍െറ അധീനതയിലുള്ള ഈ പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതിനായി വനം വകുപ്പ് തീരുമാനിച്ചത്. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം, ഇക്കോ ഷോപ്പ്, സഞ്ചാരികള്‍ക്ക് താമസിക്കാനുതകുന്ന തരത്തില്‍ വിവിധതരം കോട്ടേജുകള്‍, വനത്തിലൂടെ സഞ്ചരിക്കാനുള്ള പാതകളുടെ നിര്‍മാണം, കോഫി ഹൗസ് തുടങ്ങിയ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നു. എന്നാല്‍ എതാണ്ട് 20 ലക്ഷം രൂപ ചെലവഴിച്ച് ഓഫിസ്, ചുറ്റുമതില്‍, അഴുക്ക് ചാല്‍ നിര്‍മാണം എന്നിവ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും പാര്‍ക്ക് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കുന്നതിനായുള്ള തുടര്‍ പ്രവൃത്തികളൊന്നും നടക്കുന്നില്ല. കഴിഞ്ഞ ഓണത്തിന് പാര്‍ക്ക്തുറന്ന് കൊടുക്കാനാവുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. മലപ്പുറം-പാലക്കാട് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന കരിങ്കല്ലത്താണി പട്ടണത്തിന് തൊട്ടുകിടക്കുന്ന വനമേഖലയാണ് തൊടൂകാപ്പ് വനപ്രദേശം. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഇവിടം വഴിയാത്രക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പാറക്ക് മുകളില്‍ എത്തിയാല്‍ കാണാന്‍ സാധിക്കുന്ന ചുറ്റുപാടുകളുടെ വിദൂര ദൃശ്യം സഞ്ചാരികള്‍ക്ക് കുളിര്‍മയേകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.