മലപ്പുറം: ഞായറാഴ്ച വൈകീട്ട് കോട്ടപ്പടിയിലെ കടയില്‍ സാധനങ്ങള്‍ വാങ്ങാനത്തെിയ വീട്ടമ്മ സുമതിയുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു പച്ചക്കറിയുടെ വിലനിലവാരം. റോക്കറ്റ് വേഗത്തിലാണ് പച്ചക്കറി, മീന്‍, കോഴിയിറച്ചി വില കുതിച്ചുയരുന്നത്. പത്ത് ദിവസത്തിനുള്ളില്‍ വില ഇരട്ടിയായി ഉയര്‍ന്നു. കര്‍ണാടകയിലെ വരള്‍ച്ചയും തമിഴ്നാട്ടിലെ പ്രളയവുംമൂലം പച്ചക്കറി ഉല്‍പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. മുളക്, ബീന്‍സ്, വെണ്ട, തക്കാളി, കൈപ്പ, പയര്‍, ബീറ്റ്റൂട്ട് തുടങ്ങി എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. 40 രൂപയായിരുന്ന പച്ചമുളകിന്‍െറ വില 100 രൂപയായി. 30 രൂപയില്‍നിന്ന് ബീന്‍സിന്‍െറ വില 120ലേക്കും 20ല്‍നിന്ന് തക്കാളിയുടെ വില 45ലേക്കും ഉയര്‍ന്നു. വെണ്ട 80, കാബേജ് 30, ചിരങ്ങ 30, ക്വാളിഫ്ളവര്‍ 50 എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വില. ഇതിനിടയില്‍ വില ഉയരാതെ നില്‍ക്കുന്നത് സവാളയും കിഴങ്ങുമാണ്. അതേസമയം, മീന്‍ മാര്‍ക്കറ്റില്‍ പോയാല്‍ പോക്കറ്റ് കാലിയാകും എന്നതില്‍ സംശയമില്ല. മത്തി മുതല്‍ എല്ലാ മീനുകള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. തീരദേശങ്ങളില്‍ കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്ന കാറ്റ് ബോട്ടുകള്‍ക്ക് കടലിലേക്കിറങ്ങാന്‍ തടസ്സമാകുന്നതും കടലില്‍ പൊതുവെ മീന്‍ ലഭ്യതയുടെ കുറവുമാണ് വില ഉയരാന്‍ കാരണം. മത്തി 140, മാന്തള്‍ 140, അയല, തള 100, കൂന്തള്‍ 120 എന്നിവയാണ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയുള്ള മീനുകള്‍. ആകോലി 560, അയക്കൂറ 800, തിണ്ട 300, പൂമീന്‍ 300 എന്നിവയാണ് ഉയര്‍ന്ന വിലയുള്ള മീനുകള്‍. കോഴിയിറച്ചിയുടെ വില കേട്ടാല്‍ ഞെട്ടും. 180 രൂപയാണ് ഇന്നലെ ഒരു കിലോ കോഴിയിറച്ചിയുടെ വില. കടുത്ത ചൂടില്‍ കോഴി ഉല്‍പാദനം കുറഞ്ഞതും മീനിന് വിലക്കൂടുതലായതുമാണ് കോഴിയിറച്ചിയുടെ വില കൂടാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.