അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു നിലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതായി ഇടത് മുന്നണി നേതൃത്വം അവകാശപ്പെട്ടു. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ 18477 വോട്ട് ഇത്തവണ കൂടുതലായി ലഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിന് മണ്ഡലത്തില്‍ 18538 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ടായിരുന്നു. ആറ് പഞ്ചായത്തിലെ ഭൂരിപക്ഷ പ്രകാരം 25000 വോട്ട് യു.ഡി.എഫിന് കിട്ടേണ്ടതാണ്. എന്നാല്‍, 12893 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ ഇത് 11246 ആയിരുന്നു. അതേസമയം, യു.ഡി.എഫിലെ പി.കെ. ബഷീറിന് കുഴിമണ്ണ പഞ്ചായത്തില്‍നിന്നാണ് ഏറ്റവും കൂടിയ ഭൂരിപക്ഷം നേടാനായതെന്ന് യു.ഡി.എഫ് പറയുന്നു. 4219 വോട്ടാണ് ഇവിടെ അധികമായി നേടിയത്. കീഴുപറമ്പിലെ കുനിയില്‍ ബൂത്തിലും കൂടുതല്‍ വോട്ട് നേടി. ആകെയുള്ള 1277ല്‍ 964ഉം യു.ഡി.എഫിനാണ് ലഭിച്ചത്. തൊട്ടടുത്ത നിലമ്പൂര്‍ മണ്ഡലത്തിലെ വോട്ടുകള്‍ ഇടതിനോടൊപ്പം ചേര്‍ന്നപ്പോഴും ചാലിയാറില്‍ 1290 വോട്ട് നേടാനായി. കഴിഞ്ഞ തവണ ഇവിടെ മൂന്ന് വോട്ടിന്‍െറ ഭൂരിപക്ഷമാണുണ്ടായിരുന്നത്. പഞ്ചായത്ത് തലത്തില്‍ യു.ഡി.എഫിലെ പി.കെ. ബഷീര്‍, എല്‍.ഡി.എഫിലെ കെ.ടി. അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം: ഭൂരിപക്ഷം ബ്രാക്കറ്റില്‍. കീഴുപറമ്പ്: 6544, 5677 (867), ഊര്‍ങ്ങാട്ടിരി: 11089, 10835 (254), ചാലിയാര്‍: 6150, 4860 (1290), എടവണ്ണ: 13852, 10946 (2906), കാവനൂര്‍: 10710, 9163 (1547), അരീക്കോട്: 9290, 7632 (1658), കുഴിമണ്ണ: 10937, 6718 (4219). തപാല്‍ വോട്ടുകള്‍: 476, 324 (152).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.