തിരൂരങ്ങാടി മണ്ഡലം : അബ്ദുറബ്ബ് സ്വന്തം ബൂത്തിലും പിന്നില്‍

തിരൂരങ്ങാടി: നിയോജക മണ്ഡലത്തില്‍ വര്‍ധിച്ച വോട്ടുകളില്‍ 80 ശതമാനത്തിലധികം ലഭിച്ചത് ഇടത് സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്തിന്. പോളിങ് ശതമാനം വര്‍ധിച്ചതും ഇടതിന് നേട്ടമായി. 2011ല്‍ 1,52,828 വോട്ടര്‍മാരില്‍ 1,00,323 പേര്‍ വോട്ട് രേഖപ്പെടുത്തി. ലീഗിലെ പി.കെ. അബ്ദുറബ്ബിന് 58,666 വോട്ടും ഇടതുസ്ഥാനാര്‍ഥി അഡ്വ. കെ.കെ. അബ്ദുസ്സമദിന് 28,458 വോട്ടുമാണ് ലഭിച്ചത്. പോളിങ് ശതമാനം 65.5 ഭൂരിപക്ഷം 30,208. ഇത് 2016ല്‍ 29,928 പുതിയ വോട്ടര്‍മാരില്‍ ഉള്‍പ്പെടെ 1,82,756 വോട്ടര്‍മാരില്‍ 1,34,888 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2011നേക്കാള്‍ 34565 പേര്‍ അധികം വോട്ടുചെയ്തു. പി.കെ. അബ്ദുറബ്ബ് 62,927ഉം നിയാസ് പുളിക്കലകത്ത് 56,884 വോട്ടുമാണ് നേടിയത്. അബ്ദുറബ്ബ് വിജയിച്ചത് 6043 വോട്ടിനാണെങ്കിലും 2011നേക്കാള്‍ 4261 വോട്ട് മാത്രമാണ് അധികം ലഭിച്ചത്. ഇടത് സ്ഥാനാര്‍ഥിക്ക് 28426 വോട്ട് അധികം സമാഹരിക്കാനായതാണ് നേട്ടം. മന്ത്രിയായിട്ടും കോടികളുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നെന്നും ശക്തമായ പ്രചാരണം നടത്തി മണ്ഡലം ഇളക്കിമറിച്ചിട്ടും വന്‍നേട്ടം ലഭിക്കാത്തത് ലീഗ് നേതൃത്വത്തെ വിറപ്പിച്ചിരിക്കുകയാണ്. കണക്കുകള്‍ കീറിമുറിച്ച് പരിശോധിച്ചിട്ടും ഉത്തരം കിട്ടാതെ കൈമലര്‍ത്തുകയാണ് നേതൃത്വം. മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി ഒട്ടേറെപ്പേര്‍ അറിയിച്ചിട്ടും നേതൃത്വം മുഖവിലക്കെടുത്തില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐ.എന്‍.എല്‍ വിട്ട് ലീഗില്‍ചേര്‍ന്ന സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്ഥാനാര്‍ഥിയാകുമെന്നും സംസ്ഥാന നേതൃത്വം പരിഗണിക്കുമെന്നും ആദ്യഘട്ടത്തില്‍ സൂചന വന്നപ്പോഴേക്കും ചില കേന്ദ്രങ്ങള്‍ ചരട് വലിച്ച് തല്‍സ്ഥിതി തുടരാന്‍ സമ്മര്‍ദം ചെലുത്തിയതും ലീഗിനുള്ളിലും യൂത്ത്ലീഗ് അണികളിലും ചര്‍ച്ചയായിരുന്നു. അതൃപ്തി പടരും മുമ്പേ തല്ലിക്കെടുത്തിയതോടെയാണ് അബ്ദുറബ്ബിന് പച്ചക്കൊടി ലഭിച്ചത്. ഒരുവിഭാഗം പ്രചാരണത്തില്‍ സജീവമല്ലാത്തതും ശ്രദ്ധിക്കപ്പെട്ടു. ഐ.എന്‍.എല്‍ വിട്ട് ലീഗില്‍ ചേര്‍ന്നതാകട്ടെ ഇടതുപക്ഷത്തുള്ള ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികളുടെ തോല്‍വിയില്‍ ആശ്വാസം പൂണ്ടു. നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ളാരി, എടരിക്കോട് പഞ്ചായത്തുകളില്‍ 2011 നേക്കാള്‍ ലീഡ് കുറഞ്ഞെങ്കിലും മുന്നിലത്തൊനായതാണ് ലീഗിന് കോണികയറാന്‍ സാധിച്ചത്. പരപ്പനങ്ങാടി നഗരസഭയില്‍ ആകെയുള്ള 40 ബൂത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് വോട്ടറായുള്ള ബൂത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിയാസിന് 44 വോട്ടിന്‍െറ ഭൂരിപക്ഷം ഉള്‍പ്പെടെ 26 ബൂത്തിലും മുന്നിലത്തെി 2919 വോട്ട് ലീഡ് നേടാനായതാണ് ലീഗിനേറ്റ ഏറ്റവും വലിയ തിരിച്ചടി. 28ാം ബുത്തില്‍ നിയാസ് 500 വോട്ട് നേടിയപ്പോള്‍ അബ്ദുറബ്ബിന് 98 വോട്ടാണ് നേടാനായത്. തിരൂരങ്ങാടി നഗരസഭയിലെ 33 ബൂത്തില്‍ 16 എണ്ണത്തിലും നിയാസ് ലീഡ് നേടി. 42, 43, 45, 48, 49, 54, 55, 56, 58, 59, 60, 61, 62, 67, 68, 71 ബൂത്തുകളിലാണ് നിയാസ് മുന്നിട്ടുനിന്നത്. 44, 46, 47, 51, 73 ബൂത്തുകളില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പം എത്തി. 64ാം ബൂത്തിലാണ് അബ്ദുറബ്ബ് ഏറെ മുന്നിലത്തെിയത്. നന്നമ്പ്രയില്‍ 24 ബൂത്തില്‍ 86, 89, 91, 93, 96, 97 എന്നീ ആറ് ബൂത്തുകളിലാണ് ഇടത് സ്ഥാനാര്‍ഥി മുന്നിട്ടത്. 18ലും യു.ഡി.എഫ് മുന്നേറി. 76, 77, 82, 83, 84, 85, 92, 94 ബൂത്തുകളിലാണ് അബ്ദുറബ്ബിന് ഇരുനൂറിലേറെ വോട്ടുകള്‍ അധികം നേടാനായത്. 83ാം ബൂത്തില്‍ 428 വോട്ട് അധികം ലഭിച്ചു. 93, 97 എന്നീ ബൂത്തില്‍ നിയാസും 200ഓളം വോട്ട് ലീഡ് നേടി. തെന്നല പഞ്ചായത്തില്‍ 14 ബൂത്തില്‍ അഞ്ച് ബൂത്തില്‍ എല്‍.ഡി.എഫും ഒമ്പത് ബൂത്തില്‍ യു.ഡി.എഫും മുന്‍തൂക്കം നേടി. എടരിക്കോട് പഞ്ചായത്തില്‍ ആകെയുള്ള 14 ബൂത്തില്‍ നാല് ബൂത്തില്‍ എല്‍.ഡി.എഫും 10 ബൂത്തില്‍ യു.ഡി.എഫും അധിക വോട്ട് നേടി. പെരുമണ്ണ ക്ളാരി പഞ്ചായത്തില്‍ 15ല്‍ മുന്നിടത്ത് എല്‍.ഡി.എഫും 12ല്‍ യു.ഡി.എഫും ഭൂരിപക്ഷം നേടി. പരപ്പനങ്ങാടി നഗരസഭയിലെ 16, 27, 28, 29 ബൂത്തുകളില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്തത്തെി. നന്നമ്പ്ര 96ാം ബൂത്തില്‍ യു.ഡി.എഫ്, ബി.ജെ.പി വോട്ടുകള്‍ ഒപ്പത്തിനൊപ്പമാണ്. ഈ ബൂത്തില്‍ എല്‍.ഡി.എഫ് 40ഓളം വോട്ടിന് മുന്നിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.