വേങ്ങരയില്‍ അജയ്യത തെളിയിച്ച് കുഞ്ഞാലിക്കുട്ടി

വേങ്ങര: പോള്‍ചെയ്ത വോട്ടിന്‍െറ 60 ശതമാനവും നേടി വേങ്ങര മണ്ഡലത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയഭേരി. 38,057 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് മുസ്ലിംലീഗ് പ്രതിനിധിയായ ഇദ്ദേഹം എല്‍.ഡി.എഫിലെ അഡ്വ. പി.പി. ബഷീറിനെ തോല്‍പ്പിച്ചത്. ബഷീറിന് 34124 വോട്ടാണ് ലഭിച്ചത്. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് ഭൂരിപക്ഷത്തില്‍ 180 വോട്ടുകളുടെ കുറവാണുണ്ടായത്. അതേസമയം, പോള്‍ചെയ്ത വോട്ടുകളുടെ എണ്ണത്തിലുള്ള വര്‍ധനവ് യു.ഡി.എഫിന് സഹായകമായില്ളെന്നാണ് വിലയിരുത്തല്‍. 2011ല്‍ ആകെയുള്ള 1,44,304 വോട്ടുകളില്‍ 99,530 വോട്ടുകള്‍ പോള്‍ ചെയ്തപ്പോഴാണ് 38,237 വോട്ടിന്‍െറ ഭൂരിപക്ഷം ലഭിച്ചിരുന്നത്. 2016ലാവട്ടെ പോള്‍ചെയ്ത വോട്ടുകളുടെ എണ്ണത്തില്‍ 20,503 വര്‍ധനവുണ്ടായപ്പോള്‍ യു.ഡി.എഫിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടാവുകയാണുണ്ടായത്. 2011ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ കെ.പി. ഇസ്മയിലിന് 24,901 വോട്ടാണ് ലഭിച്ചതെങ്കില്‍ എല്‍.ഡി.എഫ് വോട്ട് ഇത്തവണ 34,124ലേക്ക് ഉയര്‍ന്നു. 9223 വോട്ടിന്‍െറ വര്‍ധനവാണുണ്ടായത്. ബി.ജെ.പിയാവട്ടെ 2011ല്‍ നേടിയ 3417 വോട്ട് ഇത്തവണ 7055 ആയി ഉയര്‍ത്തി. ചെറുകക്ഷികളായ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും കാര്യമായ വോട്ട് ലഭിച്ചില്ല. എസ്.ഡി.പി.ഐക്ക് 3049ഉം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 1864ഉം പി.ഡി.പിക്ക് 1472ഉം വോട്ടാണ് നേടാനായത്. നോട്ടയില്‍ 531 വോട്ടുകളും രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.