മോങ്ങത്ത് ലഹരി മാഫിയ പിടിമുറുക്കുന്നതായി പരാതി

മലപ്പുറം: മോങ്ങം, മൊറയൂര്‍ പ്രദേശങ്ങളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നതായി പരാതി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മോങ്ങം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പനക്കും ഉപയോഗത്തിനുമെതിരെ നാട്ടുകാര്‍ രംഗത്തുവന്നിരുന്നു. ഇതിനെതിരായ പ്രതികാരമെന്നോണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ കലാശക്കൊട്ട് വേളയില്‍ കഞ്ചാവ് ലോബി വിവിധ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും ക്ളബ് പ്രവര്‍ത്തകരുടെയും നേര്‍ക്ക് വാഹനം ഓടിച്ചുകയറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തത്തെിയത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ലഹരിക്കടിമപ്പെട്ട ചിലര്‍ ബോധപൂര്‍വം അക്രമം കാണിച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ് വന്‍ പൊലീസ് സംഘം എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.