മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങും. 8.30ഓടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകും. എല്ലാ ബൂത്തുകളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ് എന്നതിനാല്‍ ഉച്ചയോടെ ഫലം പൂര്‍ണമായി അറിയാനാകും. എട്ട് കേന്ദ്രങ്ങളാണ് വോട്ടെണ്ണലിന് സജ്ജീകരിച്ചിരിക്കുന്നത്. 16 നിയോജകമണ്ഡലത്തിലെയും വോട്ടുകള്‍ ഒരേസമയം എണ്ണും. ഓരോ മണ്ഡലത്തിനും 10 മുതല്‍ 14 വരെ ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഫലം തത്സമയം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നുതന്നെ തെരഞ്ഞെടുപ്പ് കമീഷന് ലഭ്യമാക്കുന്നതിനും സംവിധാനമുണ്ട്. മണ്ഡലം, വോട്ടെണ്ണല്‍ കേന്ദ്രം എന്നീ ക്രമത്തില്‍: കൊണ്ടോട്ടി (ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മേലങ്ങാടി). ഏറനാട്, മഞ്ചേരി, മലപ്പുറം (ഗവ. കോളജ്, മലപ്പുറം). നിലമ്പൂര്‍, വണ്ടൂര്‍ (ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നിലമ്പൂര്‍). പെരിന്തല്‍മണ്ണ, മങ്കട (ഗവ. പോളിടെക്നിക്ക് കോളജ്, അങ്ങാടിപ്പുറം). വേങ്ങര, വള്ളിക്കുന്ന് (പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി). തിരൂരങ്ങാടി (കെ.എം.എം.എം ഓര്‍ഫനേജ് അറബിക് കോളജ്, തിരൂരങ്ങാടി). താനൂര്‍, തിരൂര്‍, കോട്ടക്കല്‍ (സീതി സാഹിബ് മെമോറിയല്‍ പോളിടെക്നിക്ക് കോളജ്, തിരൂര്‍). തവനൂര്‍, പൊന്നാനി (എ.വി ഹൈസ്കൂള്‍, പൊന്നാനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.