പൊലീസ് നിര്‍ദേശത്തിന് പുല്ലുവില; ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് കുപ്പിയില്‍ യഥേഷ്ടം പെട്രോള്‍

വള്ളിക്കുന്ന്: ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന പരപ്പനങ്ങാടി പൊലീസിന്‍െറ നിര്‍ദേശം പെട്രോള്‍ ബങ്ക് ഉടമകള്‍ കര്‍ശനമായി പാലിക്കുമ്പോഴും അപവാദമായി ചില പമ്പുകള്‍. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഏപ്രില്‍ നാല് മുതലാണ് ഇന്ധനം നല്‍കാന്‍ പാടില്ളെന്ന നിര്‍ദേശം പരപ്പനങ്ങാടി എസ്.ഐ കെ.ജെ. ജിനേഷ് പ്രദേശത്തെ പെട്രോള്‍ ബങ്കുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ പരിധിയിലെ ആറോളം ബങ്കുകളിലെ ഇന്ധനം നിറക്കുന്ന മെഷീന് മുകളില്‍ ഇതുസംബന്ധിച്ച് അറിയിപ്പ് സ്ഥാപിച്ചു. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ബഹളം വെക്കുകയോ ചെയ്താല്‍ വാഹനത്തിന്‍െറ നമ്പര്‍ ഇതിനായി രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹെല്‍മറ്റ് ഇല്ലാതെ വരുന്നവര്‍ക്ക് ജീവനക്കാര്‍ പെട്രോള്‍ അടിക്കാതെ പൊലീസ് നിര്‍ദേശം കാണിച്ചുകൊടുത്ത് തിരിച്ചുവിടുകയാണ്. എന്നാല്‍, കൂട്ടുമൂച്ചിയിലെ പെട്രോള്‍ ബങ്കില്‍ മാത്രം പ്രത്യേക സൗകര്യമൊരുക്കി പൊലീസ് നിര്‍ദേശം പാടെ അവഗണിച്ചിരിക്കുകയാണ്. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് ഇരുചക്ര വാഹനത്തില്‍ ഇന്ധനം നല്‍കില്ല. മറിച്ച് വാഹനം ബങ്കിന്‍െറ മറവിലേക്ക് മാറ്റിവെച്ച് രണ്ട് ലിറ്ററിന്‍െറ കുപ്പിയില്‍ ഇന്ധനം വാങ്ങാനാണ് ജീവനക്കാരും ഉടമകളും പറയുന്നത്. ഹെല്‍മറ്റില്ളെങ്കിലും കുപ്പിയില്‍ ഇത്തരത്തില്‍ ഇന്ധനം ലഭിക്കുന്നത് പലര്‍ക്കും ഗുണകരമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.