മഞ്ചേരിയില്‍ കുടിവെള്ള വിതരണം താളംതെറ്റി; ഇടപെടാതെ നഗരസഭ

മഞ്ചേരി: നഗരത്തില്‍ അര്‍ബന്‍ ജലവിതരണ പദ്ധതി താളം തെറ്റിയിട്ട് ഒരുമാസത്തോളമായിട്ടും പരിഹാര നടപടികളില്ല. പയ്യനാട് വില്ളേജില്‍ നെല്ലിക്കുത്ത്, മുക്കം, നേര്‍ച്ചപ്പാറ, കൂട്ടാലുങ്ങല്‍, കോട്ടക്കുത്ത് എന്നിവിടങ്ങളിലെ വീട്ടമ്മമാരാണ് ഒരുമാസത്തോളമായി കത്തിയെരിയുന്ന വേനലില്‍ വെള്ളത്തിനായി അലയുന്നത്. അരീക്കോട് കിളിക്കല്ലിങ്ങലില്‍ മോട്ടോര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാത്തതിനാലും നെല്ലിക്കുത്തിലേക്കുള്ള പമ്പിങ് ലൈന്‍ തകരാറിലായതുമാണ് പ്രശ്നം. സ്ഥാപിച്ചത് പുതിയ മോട്ടോറുകളാണെങ്കിലും വെള്ളം പമ്പുചെയ്യാന്‍ പഴയ മോട്ടോറിനെയാണ് ആശ്രയിക്കുന്നത്. മഞ്ചേരി നഗരസഭാപരിധിയില്‍ 11,000 കുടുംബങ്ങളാണ് ജല അതോറിറ്റിയുടെ കുടിവെള്ളം ആശ്രയിക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗം പയ്യനാട് വില്ളേജിലാണ്. ജല അതോറിറ്റിക്ക് മുന്നില്‍ എല്ലാദിവസവും പരാതിക്കെട്ടുകളാണത്തെുന്നത്. കടുത്ത വേനല്‍ മറികടക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതവും തനത് വിഹിതവും ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, മഞ്ചേരി നഗരസഭ ഇതുവരെ ഇക്കാര്യത്തില്‍ ആലോചനായോഗം പോലും നടത്തിയിട്ടില്ല. കുടിവെള്ളം വിതരണം ചെയ്യാനും ഉള്ള ജലസ്രോതസ്സുകള്‍ നന്നാക്കാനുമാണ് ഫണ്ട് ചെലവഴിക്കാന്‍ അനുമതി. മേയ് 31വരെയാണിത്. രണ്ടാഴ്ച മുമ്പാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നഗരസഭാ വെള്ളം വിതരണം ചെയ്യാത്തതെന്തെന്നാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍മാരോടക്കം ജനങ്ങള്‍ അന്വേഷിക്കുന്നുണ്ട്. എന്നാല്‍, നടപടിയില്ല. നിലവില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് നഗരസഭ. വിവിധ മേഖലകളില്‍നിന്ന് ലഭിക്കേണ്ട നികുതി കൃത്യമായി പിരിച്ചെടുക്കാന്‍ ശ്രമിക്കുന്നുമില്ല. നഗരസഭ വെള്ളം വിതരണം ചെയ്യാതായതോടെ സന്നദ്ധ സംഘടനകളുടെ സേവനം കാത്തിരിക്കുകയാണ് മഞ്ചേരിയിലെ കുടുംബങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.