പുതുപൊന്നാനി: പുനര്‍ നവീകരണത്തിന്‍െറ ഭാഗമായി പുതുപൊന്നാനി പാലത്തില്‍ പൂര്‍ത്തീകരിച്ച മാസ്റ്റിക് അസ്ഫാള്‍ട്ടിലെ അപാകത തുടരെയുള്ള വാഹനാപകടങ്ങള്‍ക്കിടയാക്കുന്നു. രണ്ട് ദിവസമായി പെയ്ത ചെറിയ ചാറ്റല്‍ മഴയില്‍ പോലും പതിനഞ്ചിലധികം അപകടങ്ങള്‍ക്കാണ് വഴുവഴുപ്പുള്ള പാലം സാക്ഷിയായത്. മഴക്കാലമാവുന്നതോടെ പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കില്ളെന്നും അപകടങ്ങള്‍ക്ക് സാധ്യത കുറയുമെന്നും നവീകരണം നേതൃത്വം നല്‍കിയവര്‍ അവകാശപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ കെട്ടിനില്‍ക്കുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കികളയാന്‍ വേണ്ടി പാലം കീറി ഇരുമ്പുകമ്പികള്‍ ഘടിപ്പിക്കുന്ന പ്രവൃത്തി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം വന്‍തോതില്‍ ഗതാഗതതടസ്സവും ഉണ്ടാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.