പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം ആരംഭിച്ചു

എടക്കര: ചുങ്കത്തറ പള്ളിക്കുത്ത് ജി.യു.പി സ്കൂള്‍ പരിധിയിലെ അഞ്ച് പട്ടികവര്‍ഗ കോളനികളിലായി പ്രവര്‍ത്തിക്കുന്ന പഠനവീടുകളിലെ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗം വിദ്യാര്‍ഥികള്‍ക്കായി കായിക പരിശീലനം ആരംഭിച്ചു. കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന ‘സ്റ്റെപ്’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. കുടുംബശ്രീ ജില്ലാ മിഷന്‍െറ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിക്കുത്ത് എ.കെ.ജി വായനശാലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തില്‍ 50 കുട്ടികളാണ് പങ്കെടുക്കുന്നത്. മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന്‍ ജി.കെ. പ്രേംകുമാര്‍, നിലമ്പൂര്‍ കോഓപറേറ്റിവ് കോളജിലെ അധ്യാപകന്‍ എം. ഷെറിന്‍, പള്ളിക്കുത്ത് സ്കൂളിലെ അധ്യാപകന്‍ സി. ബാലഭാസ്കരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം. രാവിലെ ഏഴിനും എട്ടരക്കും ഇടയില്‍ നടക്കുന്ന പരിശീലനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ മിനി അനില്‍കുമാര്‍, റോജ രാജന്‍, നളിനി രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പാലും മുട്ടയും വിതരണം ചെയ്യുന്നുണ്ട്. പരിശീലനത്തോടനുബന്ധിച്ച് നടന്ന ഏകദിന ക്യാമ്പ് ബ്ളോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കണ്‍സല്‍ട്ടന്‍റ് കെ.എസ്. അസ്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മിനി, സുധീര്‍ പുന്നപ്പാല, എം. അബൂബക്കര്‍, ജോണ്‍ മാത്യു, കോഴിക്കോടന്‍ ഷൗക്കത്ത്, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ബിന്‍സി ജോസ്, പ്രധാനാധ്യാപകന്‍ പി.ടി. യോഹന്നാന്‍, റഫീഖ്, കെ. വേദവ്യാസന്‍, സദാദ്, റഷീദ്, നൂര്‍ജഹാന്‍, പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.